Follow KVARTHA on Google news Follow Us!
ad

സംശയരോഗത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു, മൃതദേഹം കെട്ടിത്തൂക്കാനുള്ള ശ്രമം പൊളിഞ്ഞു

സംശയരോഗത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. Police, hospital, Treatment, Doctor, Phone call, Children, Dead Body, Brother, Father, Kerala,
കരുനാഗപ്പള്ളി: (www.kvartha.com 07.07.2016) സംശയരോഗത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ഭാര്യയെ അടിച്ചുകൊന്നു. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കാന്‍ ശ്രമിച്ചെങ്കിലും പാളി.

കുലശേഖരപുരം കടത്തൂര്‍ വെട്ടോളിശേരിയില്‍ അബ്ദുള്‍ സലിമിന്റെ ഭാര്യ സനുജ(29)യാണ് മരിച്ചത്. സംഭവത്തിനുശേഷം ഭര്‍ത്താവ് അബ്ദുള്‍ സലിം(32) ഒളിവില്‍പോയി. ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം.

ജൂണ്‍ 30 നാണ് അബ്ദുള്‍ സലിം അവധിക്ക് നാട്ടിലെത്തിയത്. റംസാന്‍ ദിവസം സനുജയുടെ വീട്ടില്‍പോയി തിരിച്ചെത്തിയ ഇവര്‍ തമ്മില്‍ രാത്രി പത്തുമണിയോടെ വഴക്കുണ്ടായി. കുട്ടികള്‍ ഉറങ്ങിയതോടെയാണ് വഴക്ക് നടന്നത്. വഴക്കിനിടെ സലീമിന്റെ അടിയേറ്റ് ബോധം കെട്ട് വീണ സനുജ ഏറെ നേരമായിട്ടും ഉണരാത്തപ്പോള്‍ മരിച്ചെന്ന് കരുതി സംഭവം ആത്മഹത്യയാക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.

അലുമിനിയം ഏണി മുറിയില്‍ ചാരി കയറില്‍ യുവതിയുടെ കഴുത്തില്‍ കുരിക്കിട്ട് ഫാനില്‍ കെട്ടിത്തൂക്കാനായിരുന്നു ശ്രമം. എന്നാല്‍ സാമാന്യം തടിയുള്ള സനൂജയെ എടുത്തുയര്‍ത്താന്‍ കഴിയാത്തതിനാല്‍ ശ്രമം പാളി. ദമ്പതികള്‍ വഴക്കിടുന്ന വിവരം സമീപത്ത് താമസിക്കുന്ന അബ്ദുള്‍ സലിമിന്റെ സഹോദരന്‍ സനുജയുടെ പിതാവ് അബ്ദുള്‍ സമദിനെ അറിയിച്ചിരുന്നു. വിവരം അറിയാന്‍ പിതാവ് സനുജയെ വിളിച്ചപ്പോള്‍ മൃതദേഹം കെട്ടിത്തൂക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അബ്ദുള്‍ സലിം സ്ഥലത്തുനിന്നും മുങ്ങുകയായിരുന്നു.

എന്നാല്‍ മകള്‍ ഫോണ്‍ എടുക്കാത്തതില്‍ പന്തികേട് തോന്നിയ പിതാവ് അബ്ദുള്‍ സമദ് ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള മകളുടെ വീട്ടിലെത്തിയപ്പോള്‍ സനുജ തറയില്‍കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും അയല്‍വാസികളെയും കൂട്ടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മിനിട്ടുകള്‍ക്ക് മുമ്പ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും അബ്ദുള്‍ സലിമിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
Husband kills wife , Police, Hospital, Treatment, Doctor, Phone call, Children, Dead Body, Brother, Father, Kerala


പന്ത്രണ്ട് വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ സലിം കഴിഞ്ഞ തവണ ലീവിന് വന്നപ്പോഴും സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയുമായി വഴക്കിട്ടിരുന്നു. ബന്ധുക്കളുമായി അടുത്ത് ഇടപെടാന്‍ താല്‍പര്യം കാട്ടാത്ത ഇയാള്‍ ലീവിന് വന്നാല്‍ ഭാര്യയെ ബന്ധുക്കളുമായി അടുത്തിടപഴകാന്‍ അനുവദിച്ചിരുന്നില്ല.

ഏഴ് വയസുള്ള അദിന്‍, ഒരു വയസുള്ള ഫാത്ത്വിമ എന്നിവര്‍ ദമ്പതികളുടെ മക്കളാണ്. സനുജയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കരുനാഗപ്പള്ളി സി. ഐ രാജപ്പന്‍ റാവുത്തരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Keywords: Husband kills wife , Police, Hospital, Treatment, Doctor, Phone call, Children, Dead Body, Brother, Father, Kerala.