Follow KVARTHA on Google news Follow Us!
ad

ഗാന്ധി ആശുപത്രിയില്‍ ഒരു ദിവസം മരിച്ചത് 21 പേര്‍; പവര്‍ കട്ടിനെ കുറ്റപ്പെടുത്തി ജീവനക്കാര്‍

ഹൈദരാബാദ്: (www.kvartha.com 25.07.2016) ഇക്കഴിഞ്ഞ വെള്ളിയാഴ്ച തെലങ്കാനയിലെ ഗാന്ധി ആശുപത്രിയില്‍ മരിച്ചത് 21 രോഗികള്‍.Hyderabad, National, Telangana, State-run, Gandhi Hospital, Come, Under, Scrutiny, Rported , 21 patients
ഹൈദരാബാദ്: (www.kvartha.com 25.07.2016) ഇക്കഴിഞ്ഞ വെള്ളിയാഴ്ച തെലങ്കാനയിലെ ഗാന്ധി ആശുപത്രിയില്‍ മരിച്ചത് 21 രോഗികള്‍. മരണത്തിന് വൈദ്യുതി തകരാറിനെയാണ് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നത്.

സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണ് ഗാന്ധി ആശുപത്രി. വെന്റിലേറ്ററില്‍ കിടന്നിരുന്ന രോഗികളും ഇന്‍ ക്യുബേറ്ററില്‍ കിടന്നിരുന്ന നവ ജാത ശിശുക്കളുമാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഒരു മൂന്ന് മണിയോടെ ആശുപത്രിയിലെ വൈദ്യുതി ബന്ധം നിലച്ചതായി ചില ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. ഡോക്ടര്‍മാരെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ ഇക്കാര്യം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പിന്നീട് പല തവണ വൈദ്യുതി ബന്ധം നിലച്ചു. ഇതിന്റെ കാരണം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ ചില സ്‌പെഷ്യാലിറ്റി വാര്‍ഡുകളില്‍ മരണങ്ങള്‍ സംഭവിച്ചു.

എന്നാല്‍ തെലങ്കാന ആരോഗ്യ മന്ത്രി ഡോ സി ലക്ഷ്മ റെഡ്ഢി ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. വളരെ ആസന്ന നിലയിലുള്ള രോഗികളെ പലപ്പോഴും സ്വകാര്യ ആശുപത്രികളില്‍ നിന്നും മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഗാന്ധി ആശുപത്രിയിലേയ്ക്ക് മാറ്റാറുണ്ട്. ഇത്തരം കേസുകളില്‍ മരണം സംഭവിക്കുക സാധാരണമാണെന്നും അദ്ദേഹം പറയുന്നു.
Hyderabad, National, Telangana, State-run, Gandhi Hospital, Come, Under, Scrutiny, Rported , 21 patients

SUMMARY: Hyderabad: Telangana’s state-run Gandhi Hospital has come under scrutiny after a reported 21 patients died on Friday and the staff blamed power cuts for the deaths.

Keywords: Hyderabad, National, Telangana, State-run, Gandhi Hospital, Come, Under, Scrutiny, Rported , 21 patients