Follow KVARTHA on Google news Follow Us!
ad

മുസ്ലീമായ താന്‍ ലജ്ജിക്കുന്നുവെന്ന് മഹ്ബൂബ മുഫ്തി; പ്രതിപക്ഷത്തിന്റെ ചൂടറിഞ്ഞ് മുഖ്യമന്ത്രി

കശ്മീര്‍: (www.kvartha.com 26.06.2016) ശനിയാഴ്ച പാമ്പൂരിലുണ്ടായ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശം നടത്തിയ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രതിപക്ഷത്തിന്റെ ചൂടറിഞ്ഞു. റംJammu and Kashmir, Chief Minister, Mehbooba Mufti, Paramilitary, CRPF, Pampore, Ashamed, Muslim, Ramzan, National Conference
കശ്മീര്‍: (www.kvartha.com 26.06.2016) ശനിയാഴ്ച പാമ്പൂരിലുണ്ടായ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശം നടത്തിയ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രതിപക്ഷത്തിന്റെ ചൂടറിഞ്ഞു. റംസാനിലും ഇത്തരം ആക്രമണമുണ്ടായതില്‍ ഒരു മുസ്ലീമായ താന്‍ ലജ്ജിക്കുന്നുവെന്നായിരുന്നു മുഫ്തിയുടെ പ്രസ്താവന.

പ്രസ്താവന പിന്‍ വലിച്ച് മെഹ്ബൂബ മുഫ്തി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ നാഷണല്‍ കോണ്‍ഫറന്‍സ് രംഗത്തെത്തി.

ഈ മെഹ്ബൂബ മുഫ്തി തന്നെയാണ് തീവ്രവാദത്തിന് മതമില്ലെന്ന് പറഞ്ഞത്. എന്നിട്ടിപ്പോ പെട്ടെന്ന് അവര്‍ തീവ്രവാദത്തിന് കാരണം ഇസ്ലാമാണെന്നും മുസ്ലീമായതില്‍ ലജ്ജിക്കുന്നുവെന്നും പറയുന്നു. ഇത്തരമൊരു പ്രസ്താവന ഒരു മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് ലജ്ജാകരമാണ് നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് ജുനൈദ് മത്തു പറഞ്ഞു.

ആക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പി എഫ് ജവാന്മാര്‍ക്ക് റീത്ത് സമര്‍പ്പിക്കുന്നതിനിടയിലാണ് മെഹ്ബൂബ മുഫ്തി വിവാദ പ്രസ്താവന നടത്തിയത്.

SUMMARY: As Jammu and Kashmir Chief Minister Mehbooba Mufti today while talking about Saturday's attack on paramilitary CRPF at Pampore stated she feels ashamed as a Muslim that such an incident happened during Ramzan, the opposition National Conference condemned the Chief Minister for drawing such an analogy.

Keywords: Jammu and Kashmir, Chief Minister, Mehbooba Mufti, Paramilitary, CRPF, Pampore, Ashamed, Muslim, Ramzan, National Conference