Follow KVARTHA on Google news Follow Us!
ad

തല വെട്ടാന്‍പോകുന്ന മലയാളിയുടെ അവസാനത്തെ ആഗ്രഹമെന്ന രീതിയില്‍ പ്രചരിച്ച ഓഡിയോയുടെ യാഥാര്‍ത്ഥ്യമറിയാം

സൗദിയില്‍ മയക്കു മരുന്ന് കേസില്‍ പെട്ട് വെള്ളിയാഴ്ച തല വെട്ടാന്‍ പോകുന്ന ഒരു മലയാളിയുടെ അവസാനത്തെ ആഗ്രഹം എന്ന രീതിയില്‍ ഏതാനും ദിവസങ്ങളായി സോഷ്യല്‍ What is behind that audio?, Audio, Social Media, Expatriates, Saudi.
റിയാദ്: (www.kvartha.com 02.05.2016) സൗദിയില്‍ മയക്കു മരുന്ന് കേസില്‍ പെട്ട് വെള്ളിയാഴ്ച തല വെട്ടാന്‍ പോകുന്ന ഒരു മലയാളിയുടെ അവസാനത്തെ ആഗ്രഹം എന്ന രീതിയില്‍ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ട ഓഡിയോ സന്ദേശത്തിന്റെ യാഥാര്‍ത്ഥ്യം തികച്ചും വ്യത്യസ്തം. ആ സന്ദേശം തന്റെ ഒരു സുഹൃത്തിന് വേണ്ടി റെക്കോര്‍ഡ് ചെയ്തു കൊടുത്തതാണെന്നും അത് തെറ്റായ രീതിയില്‍ പ്രചരിച്ചതില്‍ ഖേദമുണ്ടെന്നും അറിയിച്ചുകൊണ്ട് ശബ്ദ സന്ദേശത്തിന്റെ ഉടമ തന്നെ രംഗത്ത് വന്നു.

ഏതൊരാളുടെയും കരളലിയിപ്പിക്കുന്ന രീതിയിലായിരുന്നു സന്ദേശം കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടത്. ആ ശബ്ദ സന്ദേശം പ്രവാസി എഴുത്തുകാരനായ ഷാഹുല്‍ മലയിലിന്റെ ഒരു ചെറുകഥയിലെ ഏതാനും വരികളെ ആസ്പദമാക്കിയായിരുന്നു. സുഹൃത്തിന് ഒരു പരിപാടിക്കായി റെക്കോര്‍ഡ് ചെയ്തതായിരുന്നു ഈ സന്ദേശമെന്നാണ് മറ്റൊരു ഓഡിയോ സന്ദേശത്തിലൂടെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇത് ആരോ ലൈക്കിനും ഷെയറിനും വേണ്ടി ഫേസ് ബുക്കില്‍ വീഡിയോ രൂപത്തിലാക്കി പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും രണ്ടാമത്തെ ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

അതേസമയം താന്‍ സൗദിയിലായിരുന്നപ്പോള്‍ പ്രവാസികളുടെ അടിയന്തിര ശ്രദ്ധപതിയേണ്ട ഒരു വിഷയമെന്നനിലയ്ക്ക് എഴുതിയ കഥയുടെ പശ്ചാത്തലത്തില്‍ നിര്‍മിച്ച ഓഡിയോ ഭാഗം തെറ്റായ രീതിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കപ്പെട്ടത് വേദനാജനകമാണെന്ന് കഥാകൃത്ത് ഷാഹുല്‍ മലയില്‍ കെവാര്‍ത്തയോട് പറഞ്ഞു. അസ്‌ലം ചട്ടഞ്ചാല്‍ എന്ന സുഹൃത്താണ് ഓഡിയോ നിര്‍മിക്കാന്‍ അനുവാദം തേടിയത്. ഇതാണ് ഇപ്പോള്‍ വ്യാപകമായി ദുരുപയോഗംചെയ്യപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയെ നല്ലകാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് പകരം തെറ്റായ രീതിയില്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രചരിപ്പിക്കുന്നത് നല്ലയേര്‍പാടല്ലെന്നും ഇപ്പോള്‍ നാട്ടില്‍ സിനിമാകാര്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഷാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഭയപ്പെടുത്തുന്ന രീതിയിലുള്ള ശബ്ദവിവരണം നിരവധി പേരില്‍ ഞെട്ടല്‍ ഉളവാക്കിയിരുന്നു. ഇതിനെതിരെ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും മറ്റും ചര്‍ച്ചകള്‍ നടന്നിരുന്നു.

Keywords: What is behind that audio?, Audio, Social Media, Expatriates, Saudi.