Follow KVARTHA on Google news Follow Us!
ad

പെണ്‍കുട്ടിയെ പരസ്യമായി ജീന്‍സഴിപ്പിക്കുന്ന സാക്ഷി മഹാരാജ്; ദൃശ്യങ്ങള്‍ കാണാം

ഉന്നാവോ: (www.kvartha.com 06.05.2016) പെണ്‍കുട്ടിയെ പരസ്യമായി ജീന്‍സഴിപ്പിക്കുന്ന ഉന്നാവോ എം.പി സാക്ഷി മാഹാരാജിന്റെ നടപടി വിവാദത്തില്‍. Unno, MP, Sakshi Maharaj, Jeans, Video
ഉന്നാവോ: (www.kvartha.com 06.05.2016) പെണ്‍കുട്ടിയെ പരസ്യമായി ജീന്‍സഴിപ്പിക്കുന്ന ഉന്നാവോ എം.പി സാക്ഷി മാഹാരാജിന്റെ നടപടി വിവാദത്തില്‍. നിരവധി പേരുടെ കണ്‍മുന്‍പില്‍ വെച്ചാണ് സാക്ഷി മാഹാരാജ് പെണ്‍കുട്ടിയുടെ ജീന്‍സഴിപ്പിച്ചത്.

യുപിയിലെ മെയ്ന്‍ പുരിയില്‍ അടുത്തിടെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിനിടയില്‍ പോലീസ് സ്ത്രീകളേയും കുട്ടികളേയും മര്‍ദ്ദിച്ചുവെന്ന് ആരോപണമുണ്ട്. ഇതേ തുടര്‍ന്ന് മര്‍ദ്ദനമേറ്റ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സാക്ഷി മാഹാരാജ്.

പരിക്കുകള്‍ കാണാനായിട്ടാണ് സാക്ഷി മഹാരാജ് പെണ്‍കുട്ടിയെ കൊണ്ട് ജീന്‍സിന്റെ ബട്ടന്‍ അഴിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
Unno, MP, Sakshi Maharaj, Jeans, Video

അതേസമയം പോലീസ് റെയ്ഡിനെ കുറിച്ചും മര്‍ദ്ദനത്തെ കുറിച്ചും പോലീസ് കൃത്യമായി അന്വേഷിച്ചില്ലെങ്കില്‍ പോലീസുദ്യോഗസ്ഥരെ വെടിവെയ്ക്കുമെന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവനയും വിവാദമായിട്ടുണ്ട്. ഈ പ്രസ്താവനയില്‍ സാക്ഷി മഹാരാജിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

SUMMARY: Unnao: In a bizarre video BJP MP Sakshi Maharaj caught asking a girl to remove her jeans so that everyone can see her injuries.

Keywords: Unno, MP, Sakshi Maharaj, Jeans, Video