Follow KVARTHA on Google news Follow Us!
ad

സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കുന്ന ആളല്ല താനെന്ന് വി എസ്

സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കുന്ന ആളല്ല താനെന്ന് വി എസ് അച്യുതാനന്ദന്‍. അങ്ങനെ Thiruvananthapuram, Media, Press meet, Alappuzha, Visit, Kerala,
തിരുവനന്തപുരം: (www.kvartha.com 21.05.2016) സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കുന്ന ആളല്ല താനെന്ന് വി എസ് അച്യുതാനന്ദന്‍. അങ്ങനെ സ്ഥാനമാനങ്ങള്‍ തന്നാല്‍ തന്നെ അത് താന്‍ സ്വീകരിക്കുമെന്ന് മാദ്ധ്യമങ്ങള്‍ കരുതുന്നുണ്ടോയെന്നും വി.എസ് ചോദിച്ചു.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ അവസാന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്. മുഖ്യമന്ത്രി സ്ഥാനത്തിന് പകരം പാര്‍ട്ടി നല്‍കുന്ന സ്ഥാനമാനങ്ങള്‍ സ്വീകരിക്കില്ലെന്ന സൂചനയാണ് ഇതിലൂടെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ വി.എസ് നല്‍കുന്നത്.

താന്‍ ഇനിയും തിരുവനന്തപുരത്ത് തന്നെ തുടരുമെന്ന് പറഞ്ഞ വി എസ് തന്നെ
കാണാന്‍വേണ്ടി ആരും ആലപ്പുഴയിലേക്ക് വരേണ്ടതില്ലെന്നും പറഞ്ഞു. കൂടാതെ തന്റെ മുഖ്യമന്ത്രി സ്ഥാനമൊന്നും ഒരു ചര്‍ച്ചാ വിഷയമല്ലെന്നും അതുകൊണ്ടുതന്നെ അത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും വി എസ് വ്യക്തമാക്കി.
Thiruvananthapuram, Media, Press meet, Alappuzha, Visit, Kerala.


Also Read:
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയെന്ന് റിട്ട. എസ് പി ഹബീബ് റഹ് മാന്‍ ഫേസ്ബുക്കില്‍

Keywords: Thiruvananthapuram, Media, Press meet, Alappuzha, Visit, Kerala.