Follow KVARTHA on Google news Follow Us!
ad

ഒരു തുള്ളി വെള്ളത്തിന് ദാഹിച്ച് കുട്ടികള്‍ മരിച്ചു; മാതാവ് ഗുരുതരാവസ്ഥയില്‍

അഡിലാബാദ്: (www.kvartha.com 03.05.2016) കടുത്ത വേനലില്‍ ദാഹിച്ചുവലഞ്ഞ് 2 കുട്ടികള്‍ മരിച്ചു. Telengana, Heat,
അഡിലാബാദ്: (www.kvartha.com 03.05.2016) കടുത്ത വേനലില്‍ ദാഹിച്ചുവലഞ്ഞ് 2 കുട്ടികള്‍ മരിച്ചു. ഇവരുടെ മാതാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തി. തെലങ്കാനയിലെ അഡിലാബാദ് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.

ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോയതായിരുന്നു അമ്മയും കുട്ടികളും. കാടിന് സമീപമുള്ള പ്രദേശത്തുകൂടി നടന്നായിരുന്നു യാത്ര. ഇതിനിടെ കുട്ടികള്‍ ബോധരഹിതരായി വീണ് മരണത്തിന് കീഴടങ്ങി. മാതാവിനെ അബോധാവസ്ഥയില്‍ കുട്ടികളുടെ മൃതദേഹം കിടക്കുന്ന സ്ഥലത്തുനിന്നും ഒരു കിലോ മീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. ഇവരുടെ നില ഗുരുതരമാണ്.

മധു (12), അശോക് (8) എന്നിവര്‍ക്കൊപ്പമായിരുന്നു യെലാദി ലക്ഷ്മി തൊട്ടടുത്ത ഗ്രാമത്തിലെ വിവാഹത്തിനായി ഞായറാഴ്ച ഇറങ്ങിതിരിച്ചതെന്ന് പോലീസ് പറയുന്നു. എന്നാല്‍ യാത്രയ്ക്കിടയില്‍ കുട്ടികള്‍ കഠിനമായ ചൂടില്‍ വെള്ളം കിട്ടാതെ വീഴുകയായിരുന്നു. ലക്ഷ്മി വെള്ളം തേടി ഓടിയെങ്കിലും അല്പസമയത്തിനുള്ളില്‍ അവരും ബോധരഹിതയായി വീഴുകയായിരുന്നു.

കല്യാണ വീട്ടില്‍ ലക്ഷ്മിയും മക്കളും എത്താതായതോടെയാണ് ബന്ധുക്കള്‍ അന്വേഷണമാരംഭിച്ചത്. തെലങ്കാനയിലെ രാമഗുണ്ടത്ത് തിങ്കളാഴ്ച 45 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. ഭദ്രാചലം, വൈല്‍ നല്‍ഗോണ്ട, കമാം എന്നിവിടങ്ങളില്‍ 44 ഉം അഡിലാബാദ്, നിസാമാബാദ്, വാറങ്കല്‍ എന്നിവിടങ്ങളില്‍ 43ഉം ഡിഗ്രി ചൂട് രേഖപ്പെടുത്തി.

Adilabad: Amid the scorching heat in Telangana two children died of thirst while walking through a forest in Telangana’s Adilabad district on Sunday.


SUMMARY: Adilabad: Amid the scorching heat in Telangana two children died of thirst while walking through a forest in Telangana’s Adilabad district on Sunday.

Keywords: Telengana, Heat,