Follow KVARTHA on Google news Follow Us!
ad

ശമ്പളം ലഭിച്ചില്ല; ബിന്‍ലാദന്‍ ഗ്രൂപ്പിന്റെ ബസുകള്‍ തൊഴിലാളികള്‍ കത്തിച്ചു

മാസങ്ങളായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രമുഖ കോണ്‍ട്രാക്റ്റിംഗ് കമ്പനിയുടെ ബസുകള്‍ Mecca, Saudi Arabia, Worker, bus, Fire, Thane, Gulf, Malayalees, Salary,
മക്ക: (www.kvartha.com 02.05.2016) മാസങ്ങളായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രമുഖ കോണ്‍ട്രാക്റ്റിംഗ് കമ്പനിയുടെ ബസുകള്‍ തൊഴിലാളികള്‍ തീയിട്ട് നശിപ്പിച്ചു. മക്കയിലെ റുസൈഫയില്‍ സൗദിയിലെ പ്രമുഖ കമ്പനിയായ ബിന്‍ലാദന്‍ കമ്പനിയുടെ താമസ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ഏഴ് ബസുകളാണ് കത്തിച്ചത്.

കമ്പനിയിലെ പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചിട്ട്.
ശനിയാഴ്ച്ച വൈകുന്നേരം ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്, തൊഴിലാളികള്‍ കമ്പനി വാഹനങ്ങളുടെ ഗ്ലാസുകള്‍ പൊട്ടിച്ചതായും ഓഫീസുകളുടെ വാതിലുകള്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വേതനം നല്‍കാന്‍ കഴിയാത്തതിനാല്‍  50,000 തൊഴിലാളികള്‍ക്ക് ബിന്‍ ലാദന്‍ കമ്പനി ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കിയിട്ടുണ്ട്. എന്നാല്‍ വേതന കുടിശ്ശികയില്‍ തീര്‍പ്പാകാതെ രാജ്യം വിടില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍. നിരവധി മലയാളികളടക്കം പതിനായിരങ്ങളാണു ബിന്‍ ലാദന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നത്.

Keywords:Mecca, Saudi Arabia, Worker, bus, Fire, Thane, Gulf, Malayalees, Salary, Saudi Binladin Group.