Follow KVARTHA on Google news Follow Us!
ad

പിണറായിക്കും 16 മന്ത്രിമാര്‍ക്കും ദൈവ വിളിയില്ല; ഘടകകക്ഷികള്‍ക്ക് ദൈവം തുണ

ഘടകകക്ഷി മന്ത്രിമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുഖ്യമന്ത്രിCabinet, Kerala,
തിരുവനന്തപുരം: (www.kvartha.com 26.05.2016) ഘടകകക്ഷി മന്ത്രിമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള 16 മന്ത്രിമാര്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് പദവികള്‍ ഏറ്റെടുത്തു. പിണറായി വിജയനാണ് ആദ്യം സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതെത്തിയ ഇ ചന്ദ്രശേഖരനും സമാനമായ രീതിയില്‍ പ്രതിജ്ഞാവാചകം ചൊല്ലി.

എന്നാല്‍ മൂന്നാമതെത്തിയ മാത്യു ടി തോമസ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. നാലാമതെത്തിയ എന്‍.സിപി നേതാവ് എകെ ശശീന്ദ്രന്‍ സഗൗരവം സത്യപ്രതിജ്ഞ ചൊല്ലി.
കോണ്‍ഗ്രസ് (എസ്) പ്രതിനിധിയും മുന്‍ ദേവസ്വം മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനും കെടി ജലീലും ദൈവനാമത്തില്‍ പ്രതിജ്ഞാ വാചകം ചൊല്ലി.

എ.കെ. ബാലന്‍, ഇ.പി. ജയരാജന്‍, കടംകപള്ളി സുരേന്ദ്രന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, എ.സി. മൊയ്തീന്‍, സിപിഐയുടെ പ്രതിനിധിയായ കെ. രാജു, ടി.പി. രാമകൃഷ്ണന്‍, പ്രഫ.സി. രവീന്ദ്രനാഥ്, മന്ത്രിസഭയിലെ രണ്ടാമത്തെ വനിതാ അംഗമായ കെ.കെ. ശൈലജ, ജി. സുധാകരന്‍ വി.എസ്. സുനില്‍ കുമാര്‍, പി. തിലോത്തമന്‍, തോമസ് ഐസക് എന്നിവരും സത്യപ്രതിജ്ഞയില്‍ ദൈവത്തെ കൈവിട്ടു.
Assembly Polls, Kerala, Election, LDF, UDF, Pinarayi Vijayan, Chief Minister, Governor, P Sathasivam, Thiruvanthapuram Central Stadium, Cabinet, Kerala.
SUMMARY: A 19-member LDF government, led by CM Pinarayi Vijayan, took charge in Kerala after Governor P Sathasivam administered the oath of office and secrecy to the ministers at a grand swearing-in ceremony held at the Central Stadium.

Keywords: Assembly Polls, Kerala, Election, LDF, UDF, Pinarayi Vijayan, Chief Minister, Governor, P Sathasivam, Thiruvanthapuram Central Stadium, Cabinet, Kerala.