Follow KVARTHA on Google news Follow Us!
ad

മുപ്പത്തിയൊന്നു വിരലുകളുമായി ജനിച്ച നവജാത ശിശു അത്ഭുതമാകുന്നു

മുപ്പത്തിയൊന്നു വിരലുകളുമായി ജനിച്ച നവജാത ശിശു അത്ഭുതമാകുന്നു. ചൈനയിലാണ് Beijing, hospital, Treatment, Mother, Pregnant Woman, World,
ബീജിങ്ങ്: (www.kvartha.com 04.05.2016) മുപ്പത്തിയൊന്നു വിരലുകളുമായി ജനിച്ച നവജാത ശിശു അത്ഭുതമാകുന്നു. ചൈനയിലാണ് സംഭവം. ജനിക്കുന്നതിന് മുമ്പ് എല്ലാ പരിശോധനകളും നടത്തിയിരുന്നുവെങ്കിലും അതില്‍ കുട്ടിക്ക് യാതൊരു കുഴപ്പവും കണ്ടിരുന്നില്ല. എന്നാല്‍ ജനനശേഷം മുപ്പത്തിയൊന്നു വിരലുകളുള്ള ആണ്‍കുഞ്ഞിനെ കണ്ട് ദമ്പതികള്‍ ഞെട്ടി.

ഇപ്പോള്‍ മൂന്നുമാസമായിരിക്കുന്ന കുഞ്ഞിന് ഇരു കൈകളിലും തള്ളവിരലില്ലെന്ന പ്രത്യേകതയുണ്ടെന്ന് പീപ്പിള്‍സ് ഡെയ്‌ലി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോങ്ങ്‌ഹോങ്ങ് എന്ന ചെല്ലപേരില്‍ വിളിക്കുന്ന കുഞ്ഞിന്റെ ഓരോ കാലിലും എട്ട് വിരലുകള്‍ വീതവും ഒരു കൈയില്‍ എട്ടും അടുത്തതില്‍ ഏഴും വിരലുകളുമാണുള്ളത്.

പോളിടാക്റ്റിലി എന്നാണ് ഇത്തരം അവസ്ഥയെ വിളിക്കുന്ന പേര്. അതായത് കാലുകളിലോ കൈകളിലോ അധികം വിരലുകളുമായി ജനിക്കുന്ന അവസ്ഥ. ഈ അപൂര്‍വം അവസ്ഥ ആയിരത്തില്‍ ഒരാള്‍ക്കാണ് ഉണ്ടാവുക. ഹോങ്‌ഹോങ്ങിന്റെ മാതാവിനും ഇതേ അവസ്ഥയുണ്ടെങ്കിലും ഇത്രയും അധികമായി വിരലുകള്‍ ഇല്ല. അതുകൊണ്ടുതന്നെ ഗര്‍ഭിണിയായ അവസരത്തില്‍ കുഞ്ഞിനും ഇതേ അവസ്ഥ ഉണ്ടാകുമെന്ന് ഭയന്നതിനാല്‍ മാതാപിതാക്കള്‍ ദക്ഷിണ ചൈനയിലുള്ള ആശുപത്രിയില്‍ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍ പരിശോധനകളിലെല്ലാം കുഞ്ഞിന് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല.

ജനനശേഷമാണ് കുഞ്ഞിന്റെ അവസ്ഥ മാതാവിനേക്കാള്‍ പരിതാപകരമാണെന്ന സത്യം അവര്‍ തിരിച്ചറിഞ്ഞത്. കുട്ടിയെ സാധാരണനിലയിലാക്കാന്‍ ശസ്ത്രക്രിയ നടത്തുന്നത് വളരെ അധികം ബുദ്ധിമുട്ടാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അല്ലെങ്കില്‍ അസ്ഥികള്‍ ഉറയ്ക്കുന്നതിനു മുമ്പ് ആറുമാസത്തിനും ഒരു വര്‍ഷത്തിനും ഇടയ്ക്ക് ശസ്ത്രക്രിയ നടത്തണം. എന്നാല്‍ ഇതിന് ചിലവേറെയുണ്ടെന്നതിനാല്‍ സാധാരണക്കാരായ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് അത് താങ്ങാന്‍ കഴിയില്ല.

Also Read:
ഉളിയത്തടുക്കയില്‍ പെട്ടിക്കടക്ക് തീവെച്ചു

Parents seek help for baby born with 31 fingers and toes, Beijing, hospital, Treatment, Mother, Pregnant Woman, World


Keywords: Parents seek help for baby born with 31 fingers and toes, Beijing, hospital, Treatment, Mother, Pregnant Woman, World.