Follow KVARTHA on Google news Follow Us!
ad

ബി ജെ പിക്ക് അക്കൗണ്ട് തുറക്കാനുള്ള ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടി ഏറ്റെടുത്തു: കോടിയേരി

ബി ജെ പിക്ക് കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാനുള്ള ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടി Thiruvananthapuram, Kerala, Kodiyeri Balakrishnan, Oommen Chandy, UDF, LDF, BJP, Congress, Assembly Election, Election, Election-2016,
തിരുവനന്തപുരം: (www.kvartha.com 08.05.2016) ബി ജെ പിക്ക് കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാനുള്ള ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടി ഏറ്റെടുത്തിരിക്കുകയാണെന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ അവിശുദ്ധ കൂട്ടുകെട്ടിന് അംഗീകാരം കൊടുക്കാനാണ് ഉമ്മന്‍ ചാണ്ടി പരസ്യ പ്രസ്താവന നടത്തുന്നതെന്നു കോടിയേരി ആരോപിച്ചു.

70 മണ്ഡലത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ ധാരണയുണ്ട്. ബി ജെ പി - യു ഡി എഫ് കൂട്ടുകെട്ടിന് ഇടനിലക്കാരനായി നില്‍ക്കുന്നതു വെള്ളാപ്പള്ളി നടേശനാണ്. അതുകൊണ്ടാണു കേരളം കണ്ട മികച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നു വെള്ളാപ്പള്ളി പറഞ്ഞത്.

ഉമ്മന്‍ ചാണ്ടിയും ആര്‍ എസ് എസുമായാണു ബന്ധം. ഇതിനായി ആന്റണിയെയും വി എം സുധീരനെയും ഇരുട്ടില്‍ നിര്‍ത്തുകയാണ് ഉമ്മന്‍ ചാണ്ടിയെന്നു കോടിയേരി പറഞ്ഞു.

Keywords: Thiruvananthapuram, Kerala, Kodiyeri Balakrishnan, Oommen Chandy, UDF, LDF, BJP, Congress, Assembly Election, Election, Election-2016.