Follow KVARTHA on Google news Follow Us!
ad

പത്തനാപുരം ട്രോളുകള്‍ കസറുന്നു

തിരഞ്ഞെടുപ്പ് പ്രചരണ സമയത്തെ പത്തനാപുരം ട്രോളുകള്‍ എല്ലാദിവസവുമുണ്ടായിരുന്നു.Pathanapuram, Kollam, Kerala, Assembly Election, Election, Kerala, Election, 216, Ganesh Kumar, Jagadeesh, Cinema, Entertainment, Social Network,
പത്തനാപുരം: (www.kvartha.com 19.05.2016) തിരഞ്ഞെടുപ്പ് പ്രചരണ സമയത്തെ പത്തനാപുരം ട്രോളുകള്‍ എല്ലാദിവസവുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പത്തനാപുരത്തെ ട്രോളുകളാണ് വിലസുന്നത്. ഫേസ്ബുക്കിനും വാട്‌സ് ആപ്പിനും പത്തനാപുരം നിറഞ്ഞ് നില്‍ക്കുകയാണ്.

സിനിമയില്‍ നിന്നിറങ്ങി അച്ഛന്റെ കൈപിടിച്ച് ഗണേഷ് ആദ്യം മത്സരിക്കാനെത്തിയപ്പോഴേ പത്തനാപുരം ഫേമസ് ആണ്. ഭീമന്‍ രഘുവിനെയും ജഗദീഷിനെയും തോല്‍പ്പിച്ച് നാലാമൂഴത്തിലും ഗണേഷ് കുമാര്‍ മുന്നേറ്റം തുടരുന്നു. ഏതെങ്കിലും കവലയില്‍ വച്ച് തമ്മില്‍ കാണുമ്പോള്‍ കെട്ടിപ്പിടിച്ചുമ്മ വയ്ക്കുമെങ്കിലും മൂന്നു പേരും തമ്മില്‍ ആവശ്യത്തിലധികം വാക്‌പോര് നടത്തിയിട്ടുണ്ട്.

ഏറ്റവുമൊടുവില്‍ ഗണേഷിനെ പിന്തുണച്ച് മോഹന്‍ലാല്‍ എത്തിയതും അതിനെ തുടര്‍ന്ന് ജഗദീഷ് കരഞ്ഞതും, ലാല്‍ അല്ല ബച്ചന്‍ വന്നാലും ഇവിടെ താന്‍ തന്നെ ജയിക്കുമെന്ന് ഭീമന്‍ രഘു ഭീമനായി പറഞ്ഞതും ട്രോളാക്കി മലയാളികള്‍ ആഘോഷിച്ചു.

മുന്‍പേ ഉറപ്പായിരുന്നു. എന്നാലും ഇത്രകണ്ടങ്ങ് കൈവിട്ടു പോകുമെന്ന് കരുതിയില്ല. കാര്യങ്ങള്‍ കൂടുതല്‍ വയലന്റ് ആയോ എന്നാണ് സംശയം. എന്താണന്നല്ലേ... കരഞ്ഞ് നെലവിളിച്ച് നെഞ്ചത്ത് കയ്യുംകൊടുത്തിരിക്കുന്ന ഭീമന്‍, ഭീമനെ കെട്ടിപ്പിടിച്ച് കരയുന്ന അപ്പുക്കുട്ടന്‍... ഇങ്ങനെ പോകുന്നു ട്രോളുകള്‍.









Keywords: Pathanapuram, Kollam, Kerala, Assembly Election, Election, Kerala, Election, 216, Ganesh Kumar, Jagadeesh, Cinema, Entertainment, Social Network.