Follow KVARTHA on Google news Follow Us!
ad

ജിഷയുടെ കൊലപാതകിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത്

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകിയെന്നു Police, hospital, Kannur, Youth, Injured, House, Mother, Molestation, Kerala,
പെരുമ്പാവൂര്‍: (www.kvartha.com 04.05.2016) പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ദൃക്‌സാക്ഷികളുടെ സഹായത്തോടെ പോലീസ് തയാറാക്കിയ രേഖാചിത്രമാണ് പുറത്തുവിട്ടത്. പോലീസ് കസ്റ്റഡിയിലുള്ള ഒരാളുമായി ചിത്രത്തിനു സാമ്യമുണ്ട്. ഇയാളെ കഴിഞ്ഞദിവസം കണ്ണൂരിലെ ഒരു ഹോട്ടലില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.

രണ്ടുദിവസം മുമ്പാണ് ഇയാള്‍ ഹോട്ടലില്‍ പാചക തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഇയാള്‍ പ്രതിയാണെന്നു ഇതുവരെ ഉറപ്പിച്ചിട്ടില്ല. ഇനിയും കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നു പോലീസ് അറിയിച്ചു. 35 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ ലഹരിമരുന്നു കേസില്‍ നേരത്തെ പിടിയിലായിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു.

ഒരു പന്തല്‍ നിര്‍മാണ തൊഴിലാളിയും ഒരു യുവതിയുമാണ് കൊലപാതകിയെ കണ്ടതായി
Jisha Murder case, LLB Student, Police, hospital, Kannur, Youth, Injured, House, Mother, Molestation, Kerala
പോലീസിനു മൊഴി നല്‍കിയത്. കൊലപാതകം നടത്തിയതിനുശേഷം കനാല്‍ വഴിയാണ് ഇയാള്‍ പുറത്തേക്കുപോയത്. മഞ്ഞ ഷര്‍ട്ടാണ് ഇയാള്‍ ധരിച്ചിരുന്നതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ രണ്ടുപേരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രം തയാറാക്കിയത്.

കുറുപ്പംപടി കനാല്‍ പുറമ്പോക്കു ഭൂമിയിലെ അടച്ചുറപ്പില്ലാത്ത ചെറിയ വീട്ടില്‍ ഏപ്രില്‍ 28 നാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി പീഡിപ്പിച്ചതായാണു ഫൊറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ഈ ശ്രമം പരാജയപ്പെട്ടതിനാലാകാം മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചു സ്വകാര്യ ഭാഗങ്ങളില്‍ പരിക്കേല്‍പിച്ചതെന്നും പോലീസ് അനുമാനിക്കുന്നു.

കൊലനടന്ന ഏപ്രില്‍ 28ന് ഉച്ചയ്ക്കു ശേഷം ഇവരുടെ വീടിന്റെ പരിസരത്തു കണ്ട യുവാവിനെക്കുറിച്ച് അയല്‍വാസി നല്‍കിയ വിവരണവും ജിഷയുടെ മാതാവ് രാജേശ്വരി (49) നല്‍കിയ മൊഴിയുമാണു പ്രതിയെക്കുറിച്ച് സൂചന കിട്ടാന്‍ പോലീസിനെ സഹായിച്ചത്. കൊല നടത്തിയത് ഒരാളാണെന്നാണു പോലീസ് നല്‍കുന്ന വിവരം.


Also Read:
ഉപ്പള സോങ്കാലില്‍ രണ്ട് വീടുകള്‍ക്ക് നേരെ ആക്രമണം; പോലീസ് അന്വേഷണം തുടങ്ങി

Keywords: Jisha Murder case, LLB Student, Police, hospital, Kannur, Youth, Injured, House, Mother, Molestation, Kerala.