Follow KVARTHA on Google news Follow Us!
ad

ജിഷയുടെ വസ്ത്രത്തില്‍ ഘടിപ്പിച്ചിരുന്ന പെന്‍ക്യാമറയില്‍ 2 ചിത്രങ്ങള്‍

പെരുമ്പാവൂരില്‍ ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി Family, Threatened, Election Commission, attack, Killed, Kerala,
പെരുമ്പാവൂര്‍: (www.kvartha.com 06.05.2016) പെരുമ്പാവൂരില്‍ ക്രൂരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ വസ്ത്രത്തില്‍ ഘടിപ്പിച്ചിരുന്ന പെന്‍ക്യാമറയില്‍ നിന്ന് ലഭിച്ചത് രണ്ട് ചിത്രങ്ങള്‍ മാത്രം. ആക്രമണം ഭയന്ന് സദാസമയവും ജിഷ വസ്ത്രത്തിനുള്ളില്‍ പെന്‍ഡ്രൈവ് ഘടിപ്പിച്ചായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണത്തിന് സഹായകമായ ദൃശ്യങ്ങളൊന്നും തന്നെ ഈ പെന്‍ഡ്രൈവില്‍ നിന്നും ലഭിച്ചിട്ടില്ല.

ക്യാമറ വാങ്ങിയ കടയുടേയും ജിഷയുടെ അമ്മയുടെയും ദൃശ്യങ്ങള്‍ മാത്രമാണ് ഇതിലുള്ളത്. ഈ ക്യാമറയില്‍ നിന്ന് പ്രതിയെ സംബന്ധിക്കുന്ന എന്തെങ്കിലുമൊരു സൂചന ലഭിക്കുമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

അതേസമയം, പ്രതിയുടെ ചിത്രം ലഭിക്കുമോയെന്നറിയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്യാമറകള്‍ പോലീസ് പരിശോധിക്കും. കൊലപാതകം നടന്ന ദിവസം ഈ പ്രദേശത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. സ്ഥലത്ത് വിഡിയോ ചിത്രീകരണവും നടത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് എന്തെങ്കിലും തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ അന്വേഷണ സംഘം.

ദളിത് കുടുംബത്തില്‍ പിറന്നുവെന്ന കാരണത്താല്‍ ഏറെ അടിച്ചമര്‍ത്തലുകള്‍ നേരിട്ടാണു
ജിഷയും കുടുംബവും കുറുപ്പംപടിയില്‍ കഴിഞ്ഞിരുന്നത്. പുറംപോക്കിലെ താമസക്കാര്‍ ആയിരുന്നതിനാല്‍ സമൂഹത്തിന്റെ ഒരുവിധ പിന്തുണയും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ജിഷയുടെ കുടുംബത്തെ ഒഴിപ്പിക്കാന്‍ പലതരത്തിലുള്ള ഭീഷണികളും ഇവര്‍ക്കുമേല്‍ ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു ജിഷ ക്രൂരമായി കൊല്ലപ്പെട്ടത്. അക്രമം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
Jisha molest -murder :Pen camera visuals of no help but cops say probe in final stage, Family, Threatened, Election Commission, Attack, Killed, Kerala.



Also Read:
കാസര്‍കോട്ട് സുരക്ഷ ശക്തമാക്കി കര്‍ണാടക പോലീസ് സേനയുടെ റൂട്ട് മാര്‍ച്ച്

Keywords: Jisha molest -murder :Pen camera visuals of no help but cops say probe in final stage, Family, Threatened, Election Commission, Attack, Killed, Kerala.