Follow KVARTHA on Google news Follow Us!
ad

ഡെല്‍ഹിയില്‍ 12 ജെയ് ഷ് തീവ്രവാദികള്‍ സ്‌ഫോടക വസ്തുക്കളുമായി പിടിയില്‍

രാജ്യതലസ്ഥാനത്തു നിന്നും പന്ത്രണ്ട് ജെയ്ഷ്ഇമുഹമ്മദ് തീവ്രവാദികള്‍ സ്‌ഫോടക വസ്തുNew Delhi, Police, Report, National,
ന്യൂഡല്‍ഹി: (www.kvartha.com 04.05.2016) രാജ്യതലസ്ഥാനത്തു നിന്നും പന്ത്രണ്ട് ജെയ്ഷ്ഇമുഹമ്മദ് തീവ്രവാദികള്‍ സ്‌ഫോടക വസ്തുക്കളുമായി പിടിയിലായി. ഇവര്‍ നടത്താനിരുന്ന ആക്രമണ പദ്ധതി തകര്‍ത്തുകൊണ്ട് ഡെല്‍ഹിയിലെ പല സ്ഥലങ്ങളില്‍ നിന്നുമാണ് തീവ്രവാദികളെ ഡെല്‍ഹി പോലീസ് പിടികൂടിയത്.

ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഡെല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അന്വേഷണം ആരംഭിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പോലീസിന്റെ പന്ത്രണ്ട് സംഘങ്ങള്‍ ബുധനാഴ്ച രാവിലെ പലയിടങ്ങളിലായി നടത്തിയ തിരച്ചിലിലാണ് തീവ്രവവാദികള്‍ പിടിയിലായത്.

ഇവരില്‍ നിന്നും സ്‌ഫോടകവസ്തുക്കളും, ഐഇഡികളും, ബോംബുണ്ടാക്കുന്ന സാമഗ്രഹികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Also Read:
ഉപ്പള സോങ്കാലില്‍ രണ്ട് വീടുകള്‍ക്ക് നേരെ ആക്രമണം; പോലീസ് അന്വേഷണം തുടങ്ങി

12 suspected Jaish-e-Mohammed terrorists arrested during raids in Delhi, bomb making materials recovered, New Delhi, Police, Report, National

Keywords: 12 suspected Jaish-e-Mohammed terrorists arrested during raids in Delhi, bomb making materials recovered, New Delhi, Police, Report, National.