Follow KVARTHA on Google news Follow Us!
ad

ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വെബ്‌സൈറ്റില്‍ സണ്ണി ലിയോണിന്റെ അര്‍ദ്ധനഗ്‌ന ചിത്രം

ഹൈദരാബാദ്: (www.kvartha.com 27.04.2016) പോണ്‍ താരവും ബോളീവുഡ് നടിയുമായ സണ്ണി ലിയോണ്‍ വിവാദങ്ങള്‍ക്ക് പ്രിയപ്പെട്ടവളാണ്Greater Hyderabad Municipal Corporation (GHMC), Sunny Leone,
ഹൈദരാബാദ്: (www.kvartha.com 27.04.2016) പോണ്‍ താരവും ബോളീവുഡ് നടിയുമായ സണ്ണി ലിയോണ്‍ വിവാദങ്ങള്‍ക്ക് പ്രിയപ്പെട്ടവളാണ്. ഇപ്പോഴിതാ സണ്ണി ലിയോണ്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഔദ്യോഗീക വെബ്‌സൈറ്റില്‍ സണ്ണി ലിയോണിന്റെ അര്‍ദ്ധനഗ്‌ന ചിത്രം പ്രത്യക്ഷപ്പെട്ടതോടെയാണിത്.

ചിത്രം കാണപ്പെട്ടതുമുതല്‍ ഇത് നീക്കാന്‍ ടെക്‌നിക്കല്‍ ടീം ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 'ഹാവിംഗ് ഫണ്‍ ഇന്‍ ദി ഷവര്‍' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനിടയില്‍ ചിത്രം പ്രധാന പേജില്‍ നിന്നും നീക്കാന്‍ ടീമിനായി. എന്നാല്‍ മറ്റ് ലിങ്കുകളില്‍ നിന്നും ചിത്രം നിക്കാനായിട്ടില്ല.

സെന്റര്‍ ഫോര്‍ ഗുഡ് ഗവേണന്‍സാണ് സൈറ്റിന്റെ നടത്തിപ്പുകാര്‍. എന്നാല്‍ സണ്ണിലിയോണ്‍ ചിത്രത്തിന്റെ ഉത്തരവാദിത്വമേല്‍ക്കാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

കമ്പനിയും കോര്‍പ്പറേഷനും തമ്മിലുള്ള എഗ്രിമെന്റ് കാലാവധി കഴിഞ്ഞുവെന്നും അതിനാല്‍ ഇതിന്റെ ഉത്തരവാദിത്വം ഏല്‍ക്കാനാകില്ലെന്നുമാണ് സിജിജി ഇ ഗവേണന്‍സ് ഡയറക്ടര്‍ സുരേന്ദ്ര മോഹന്‍ അറിയിച്ചത്.
Greater Hyderabad Municipal Corporation (GHMC), Sunny Leone,

SUMMARY: Sunny Leone, the former adult actor, has been in news for her controversies ever since she has entered Bollywood. And the latest one is that one of Sunny's topless photos popped on the main page of the website of the Greater Hyderabad Municipal Corporation (GHMC).

Keywords: Greater Hyderabad Municipal Corporation (GHMC), Sunny Leone,