Follow KVARTHA on Google news Follow Us!
ad

വി എസിനെതിരായ നിയമനടപടിയില്‍ നിന്നും പിന്‍മാറില്ല; പിണറായിയുടെ പ്രതികരണം മാന്യമെന്ന് ഉമ്മന്‍ചാണ്ടി

തനിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ വ്യക്തിഹത്യാപരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന പ്രതിപക്ഷനേതാവ് വി Oommen Chandy, kasaragod, Kerala, Pinarayi vijayan, Press meet, Chief Minister, Election-2016, UDF, Congress, Allegation, case, P Jayarajan, Ramesha Chennithala, VS Achuthanandan.
കാസര്‍കോട്: (www.kvartha.com 26.04.2016) തനിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ വ്യക്തിഹത്യാപരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചൊവ്വാഴ്ച രാവിലെ കാസര്‍കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'ജനസഭ-2016' പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫ് മന്ത്രിമാര്‍ക്കെതിരെ 136 അഴിമതിക്കേസുകളുണ്ടെന്ന വി എസിന്റെ ആരോപണം വസ്തുതാവിരുദ്ധമാണ്. തന്റെ മന്ത്രിസഭക്കെതിരെ ഉന്നയിക്കപ്പെട്ട ഒരു അഴിമതി ആരോപണം പോലും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇത്തരം ആരോപണങ്ങളെല്ലാം തന്നെ രാഷ്ട്രീയപ്രേരിതവുമാണ്. 136 കേസുകളുണ്ടെന്ന് പറഞ്ഞ വി എസിനോട് ആ കേസുകള്‍ ഏതൊക്കെയാണെന്ന് താന്‍ ചോദിച്ചിരുന്നു. അതിന് മറുപടി പറയാതെ വി എസ് ഉരുണ്ടുകളിക്കുകയാണ്. ഇതിനുമുമ്പ് ഇതിലും രൂക്ഷമായ ആരോപണങ്ങള്‍ അദ്ദേഹം തനിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. അത് തന്നെ മാത്രം ബാധിക്കുന്ന കാര്യമായതിനാലാണ് ക്ഷമിച്ചത്. പ്രതിപക്ഷ നേതാവെന്ന ബഹുമാനം കൊണ്ടും പ്രായം പരിഗണിച്ചും കേസിനൊന്നും പോയില്ല. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വി എസ് ഉന്നയിക്കുന്ന അസത്യമായ പ്രചാരണം തന്നെ മാത്രമല്ല, മത്സരിക്കുന്ന മറ്റ് യു ഡി എഫ് സ്ഥാനാര്‍ത്ഥികളെയും ബാധിക്കും. അഴിമതിക്കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന പ്രചാരണം വി എസ് നടത്തുമ്പോള്‍ അതിനെ പ്രതിരോധിക്കാതിരിക്കാന്‍ മുന്നണിക്കാവില്ല. അതേ സമയം യു ഡി എഫിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ പോലും മാന്യമായ സമീപനമാണ് പിണറായി വിജയന്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അക്രമരാഷ്ട്രീയത്തെ അനുകൂലിക്കുന്ന തരത്തില്‍ പി ജയരാജന്‍ നടത്തിയെന്ന് പറയുന്ന പ്രസ്താവനയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് മുഖ്യമന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്ത് നടപടി വേണെമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജയരാജന്റെ പ്രസ്താവന എന്താണെന്ന് താന്‍ പരിശോധിച്ചുവരുന്നതേയുള്ളൂ. വികസനവും കരുതലും എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യു ഡി എഫ്  ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളം അഞ്ച് വര്‍ഷം കൊണ്ട് അസൂയാവഹമായ മുന്നേറ്റമാണ് നടത്തിയത്. പല സംഘടനകളും മാധ്യമങ്ങളും നടത്തിയ പഠനത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ നിരവധി മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ടുനിരത്തുന്നുണ്ട്. കേരളത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയെക്കാള്‍ മുന്നിലാണ്. പുതിയ ആത്മവിശ്വാസത്തോടെയാണ് കേരളം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അഞ്ചുവര്‍ഷക്കാലം കേരളത്തിലെ ജനങ്ങളുടെ പൂര്‍ണ്ണപിന്തുണയോടെയും യു ഡി എഫിലുണ്ടായ ഐക്യത്തോടെയും വളരെയേറെക്കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. യു ഡി എഫിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിച്ച് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം സ്വാഗതം പറഞ്ഞു. ഡി സി സി പ്രസിഡണ്ട് സി കെ ശ്രീധരന്‍, സെക്രട്ടറി അഡ്വ. എ സുബ്ബറായി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Oommen Chandy, kasaragod, Kerala, Pinarayi vijayan, Press meet, Chief Minister, Election-2016, UDF, Congress, Allegation, case, P Jayarajan, Ramesha Chennithala, VS Achuthanandan.


Keywords: Oommen Chandy, kasaragod, Kerala, Pinarayi vijayan, Press meet, Chief Minister, Election-2016, UDF, Congress, Allegation, case, P Jayarajan, Ramesha Chennithala, VS Achuthanandan.