Follow KVARTHA on Google news Follow Us!
ad

ഷാര്‍ജ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലകപ്പെട്ട യുവതിയെ രക്ഷപ്പെടുത്തിയ ഇരുപതുകാരന്‍

ഷാര്‍ജ: (www.kvartha.com 26.04.2016) ഫ്‌ലാറ്റില്‍ തടവില്‍ പാര്‍പ്പിച്ച് പെണ്‍ വാണിഭം നടത്തിവരികയായിരുന്ന മൂവംഗ സംഘത്തിന്റെ പിടിയില്‍ നിന്നും ഏഷ്യന്‍ യുവതിയെ രക്ഷപ്പെടുത്തിUAE, Sharjah, Asian, Escapes,
ഷാര്‍ജ: (www.kvartha.com 26.04.2016) ഫ്‌ലാറ്റില്‍ തടവില്‍ പാര്‍പ്പിച്ച് പെണ്‍ വാണിഭം നടത്തിവരികയായിരുന്ന മൂവംഗ സംഘത്തിന്റെ പിടിയില്‍ നിന്നും ഏഷ്യന്‍ യുവതിയെ രക്ഷപ്പെടുത്തി. 20കാരനായ ഏഷ്യക്കാരനാണ് യുവതിയെ രക്ഷപ്പെടാന്‍ സഹായിച്ചത്.

യര്‍മൗക് ഏരിയയിലെ താമസക്കാരനായ മുഹമ്മദ് ഷുഐബിന്റെ സമീപത്തേയ്ക്ക് യുവതി ജനലിലൂടെ പേപ്പറുകള്‍ വലിച്ചെറിഞ്ഞ് ശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. സഹായിക്കണമെന്ന് ഇംഗ്ലീഷിലെഴുതിയ പേപ്പറില്‍ ഒരു ഫോണ്‍ നമ്പറും രേഖപ്പെടുത്തിയിരുന്നു. ഈ നമ്പറിലേയ്ക്ക് മുഹമ്മദ് വിളിച്ച് നോക്കി. മറുതലയ്ക്കല്‍ അറബി സംസാരിക്കുന്ന സ്ത്രീയാണ് ഫോണെടുത്തത്. മുഹമ്മദിനൊന്നും മനസിലായില്ല.

തുടര്‍ന്നിദ്ദേഹം തന്റെ ഫ്‌ലാറ്റിലെത്തി സുഹൃത്തിനോട് വിവരം പറഞ്ഞു. സുഹൃത്തിന്റെ ആവശ്യപ്രകാരം മുഹമ്മദ് വീണ്ടും ആ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു. സുഹൃത്ത് സ്ത്രീയുമായി സംസാരിച്ചു. അപ്പോഴാണ് യുവതി പെണ്‍ വാണിഭ സംഘത്തിന്റെ പിടിയിലാണെന്നും തടവില്‍ കഴിയുകയാണെന്നും വിവരം ലഭിച്ചത്. തുടര്‍ന്നിവര്‍ പോലീസില്‍ വിവരം നല്‍കി.

പോലീസ് നടത്തിയ റെയ്ഡില്‍ പ്രതികളെ മൂവരേയും അറസ്റ്റ് ചെയ്തു.
UAE, Sharjah, Asian, Escapes,

SUMMARY: An Asian woman managed to escape from a gang of three Asians who allegedly confined her in a flat and forced her to commit physical acts.

Keywords: UAE, Sharjah, Asian, Escapes,