Follow KVARTHA on Google news Follow Us!
ad

പ്രസവത്തിനിടയില്‍ അമ്മയും കുഞ്ഞും മരിച്ചു; ദുബൈയില്‍ രണ്ട് പേര്‍ അറസ്റ്റില്‍; മരണ വിവരം പോലീസില്‍ അറിയിച്ചത് 6 വയസുകാരന്‍ മകന്‍

ദുബൈ: (www.kvartha.com 07.02.2016) വീട്ടില്‍ പ്രസവം നടത്താനുള്ള ശ്രമത്തിനിടയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ദുബൈ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.UAE, Dubai, Pregnant, Died,
ദുബൈ: (www.kvartha.com 07.02.2016) വീട്ടില്‍ പ്രസവം നടത്താനുള്ള ശ്രമത്തിനിടയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ദുബൈ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. അനുഭവ പരിചയമില്ലാതെയാണ് ഇരുവരും യുവതിയുടെ പ്രസവം നടത്താന്‍ ശ്രമിച്ചത്.

യുവതിയുടെ മൂത്ത മകന്‍ (6 വയസ്) ആണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് സ്‌റ്റേഷനിലെത്തിയായിരുന്നു ബാലന്റെ പരാതി. തന്റെ കണ്മുന്‍പില്‍ അമ്മ മരിച്ചുവെന്നാണ് കുട്ടി പോലീസില്‍ പറഞ്ഞത്. രണ്ട് സ്ത്രീകളാണ് പ്രസവം നടത്താന്‍ യുവതിയുടെ ബര്‍ദുബൈയിലെ വീട്ടിലെത്തിയത്.

പ്രതികളില്‍ ഒരാള്‍ ഏഷ്യക്കാരിയും ഒരാള്‍ അറബ് വനിതയുമാണ്. യുവതിക്ക് ഒന്നര വയസുള്ള ഒരു ആണ്‍കുട്ടി കൂടിയുണ്ട്. അറബ് പൗരയാണ് പ്രസവത്തിനിടയില്‍ മരിച്ചത്. അവിഹിതബന്ധത്തിലൂടെയായിരുന്നു യുവതി ഗര്‍ഭിണിയായത്. അതിനാല്‍ പ്രസവത്തിന് ആശുപത്രിയില്‍ ചികില്‍സ തേടാനായിരുന്നില്ല.

യുവതിയുടെ മരണത്തെ തുടര്‍ന്ന് ആദ്യ ഭര്‍ത്താവുമായി പോലീസ് ബന്ധപ്പെട്ടു. ഇളയ രണ്ട് കുട്ടികളും തന്റേതല്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. എന്നാല്‍ ഈയൊരവസ്ഥയില്‍ തന്നാല്‍ കഴിയുന്ന സഹായം കുട്ടികള്‍ക്ക് നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. മതിയായ രേഖകള്‍ നല്‍കിയാല്‍ ഇദ്ദേഹം കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും.

അതേസമയം മരിച്ച കുട്ടിയുടേയും രണ്ടാമത്തെ കുട്ടിയുടേയും പിതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Dubai Police have arrested two women accused of causing the death of a pregnant woman by trying to deliver her at home without having any medical experience.


SUMMARY:
Dubai Police have arrested two women accused of causing the death of a pregnant woman by trying to deliver her at home without having any medical experience.

Keywords: UAE, Dubai, Pregnant, Died,