Follow KVARTHA on Google news Follow Us!
ad

810 കിലോ ശരീരഭാരത്താല്‍ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ച ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കൗമാരക്കാരന്‍ ആദ്യമായി നടക്കുന്ന ദൃശ്യങ്ങള്‍

ജസാന്‍(സൗദി അറേബ്യ): (www.kvartha.com 07.02.2016) വിദഗ്ദ്ധചികില്‍സയ്ക്ക് ശേഷം നൂറുകണക്കിന് കിലോ ശരീരം ഭാരം കുറച്ച പതിനേഴുകാരന്‍ ആദ്യമായി നടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. Saudi Arabia, Teenager, Walk,
ജസാന്‍(സൗദി അറേബ്യ): (www.kvartha.com 07.02.2016) വിദഗ്ദ്ധചികില്‍സയ്ക്ക് ശേഷം നൂറുകണക്കിന് കിലോ ശരീരം ഭാരം കുറച്ച പതിനേഴുകാരന്‍ ആദ്യമായി നടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. സൗദി പൗരനായ ഖാലീദ് മുഹ്‌സിന്‍ അല്‍ ഷായരിയാണ് കൗമാരക്കാലത്തിലെത്തിയ ശേഷം ആദ്യമായി ചുവടുകള്‍ വെച്ച് നടന്നത്.

810 കിലോ ആയിരുന്നു ഖാലീദ് മുഹ്‌സിന്റെ ശരീര ഭാരം. മൂന്നില്‍ രണ്ട് ശരീരഭാരം ഖാലീദ് മുഹ്‌സിന് കുറയ്ക്കാനായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. റിയാദിലെ ഡോക്ടര്‍മാരാണ് ഖാലീദിനെ ചികില്‍സിച്ചിരുന്നത്.

ശരീരഭാരത്താല്‍ നടക്കാനാകാതെ ജസാനിലെ വീട്ടില്‍ കഴിഞ്ഞിരുന്ന ഖാലീദിനെ വ്യോമമാര്‍ഗമാണ് റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലെത്തിച്ചത്.

30ഓളം വൈദ്യശാസ്ത്ര രംഗത്തെ ജീവനക്കാരും സിവില്‍ ഡിഫന്‍സും ചേര്‍ന്നാണ് ഖാലീദിനെ ആശുപത്രിയിലെത്തിച്ചിരുന്നത്. ഖാലീദിനെ ഉയര്‍ത്താന്‍ ഉപയോഗിച്ച ലിഫ്റ്റ് യുഎസില്‍ നിന്നുമാണ് വരുത്തിച്ചത്.

A Saudi boy who was rated as the world’s heaviest teenager at 810kg has started to walk for the first time


SUMMARY: A Saudi boy who was rated as the world’s heaviest teenager at 810kg has started to walk for the first time in his teen life, after losing hundreds of kgs at a hospital treatment programme, a newspaper reported on Sunday.

Keywords: Saudi Arabia, Teenager, Walk,