Follow KVARTHA on Google news Follow Us!
ad

മൂന്ന് സി ഡികള്‍ സരിത സോളാര്‍കമ്മീഷന് നല്‍കി; അതിനുള്ളില്‍ എന്തെന്ന് അറിയണ്ടേ?

സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനുമുന്നില്‍ മൊഴിKochi, Chief Minister, Congress, Leaders, Kerala,
കൊച്ചി: (www.kvartha.com 01.02.2016) സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ സോളാര്‍ കമ്മീഷനുമുന്നില്‍ മൊഴി നല്‍കാനെത്തി. തിങ്കളാഴ്ച രാവിലെ കമ്മീഷനുമുന്നിലെത്തിയ സരിത മൂന്നു സിഡികളും അനുബന്ധ തെളിവുകളും സോളാര്‍ കമ്മീഷനില്‍ കൈമാറി.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഫോണ്‍ സംഭാഷണങ്ങളാണ് സി ഡിയില്‍ ഉള്ളതെന്ന് സരിത പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ബെന്നി ബെഹനാന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ്, വ്യവസായി എബ്രഹാം കലമണ്‍ എന്നിവരുമായി സംഭാഷണം നടത്തിയതിന്റെ സിഡികളാണ് ഹാജരാക്കിയത്.

എബ്രഹാം കലമണ്ണുമായി സംസാരിച്ചതിന്റെ ദൃശ്യങ്ങളും മറ്റ് രണ്ട് സിഡികളില്‍ കോണ്‍ഗ്രസ്
നേതാക്കളും സലിം രാജുമായും നടത്തിയ ശബ്ദരേഖകളുമാണുള്ളത്. 2014- 16 കാലയളവില്‍ നടത്തിയ സംഭാഷണങ്ങളെല്ലാം സിഡിയിലുണ്ടെന്നും സരിത സോളാര്‍ കമീഷനെ അറിയിച്ചു.

സോളാര്‍ കമ്മീഷനില്‍ തെളിവ് നല്‍കിയ ശേഷമാണ് താനുമായി കാണണമെന്ന് എബ്രഹാം കലമണ്‍ തന്നോട് ആവശ്യപ്പെട്ടത്. ഇതുപ്രകാരമാണ് താന്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നും കമ്മീഷന്‍ മുമ്പാകെ സരിത മൊഴി നല്‍കി. കൂടുതല്‍ തെളിവുകള്‍ ഉച്ചക്ക് ശേഷം ഹാജരാക്കുമെന്നും സരിത സോളാര്‍ കമ്മീഷനെ അറിയിച്ചു.

തന്റെ മൊഴികളെ സാധൂകരിക്കുന്ന തെളിവുകള്‍ സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരാക്കുമെന്ന് സരിത എസ്. നായര്‍ തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. തനിക്ക് എലഗന്‍സ് ബിനോയിയെ പരിചയമുണ്ട്. എന്നാല്‍ വെളിപ്പെടുത്തലിന് ബാറുടമകളുടെ സഹായം തേടിയിട്ടില്ലെന്നും സരിത പറഞ്ഞു.

Also Read:
നായകുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് മൊബൈല്‍ ഷോപ്പുടമ മരിച്ചു; സുഹൃത്തിന് ഗുരുതരം

Keywords: Solar case: Saritha submits CDs, documents to probe panel, Kochi, Chief Minister, Congress, Leaders, Kerala.