Follow KVARTHA on Google news Follow Us!
ad

മഅ്ദനി മല്‍സരിക്കുമെന്ന അഭ്യൂഹം വീണ്ടും ശക്തം; മല്‍സരിക്കില്ലെന്ന മുന്‍നിലപാട് മാറ്റാന്‍ സമ്മര്‍ദം

പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന അഭ്യൂഹം ഒരിടവേളയ്ക്കു ശേഷം വീണ്ടും ശക്തമാകുന്നു. ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് Maudani to contest in assembly election?, Kerala, Election-2015, Abdul-Nasar-Madani, PDP.
തിരുവനന്തപുരം: (www.kvartha.com 11/02/2016) പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന അഭ്യൂഹം ഒരിടവേളയ്ക്കു ശേഷം വീണ്ടും ശക്തമാകുന്നു. ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് നാലു വര്‍ഷം മുമ്പ് അറസ്റ്റിലായ അദ്ദേഹം ഇപ്പോള്‍ ജാമ്യത്തിലാണെങ്കിലും ബംഗളൂരു സിറ്റി വിടരുതെന്ന സുപ്രീംകോടതിയുടെ ഉപാധിയുണ്ട്.

കേരളത്തിലേക്കു സ്ഥിരമായി വരുന്നതിനു വേണ്ടി ഉപാധിയില്‍ ഇളവു വരുത്തണമെന്ന അദ്ദേഹത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പറയാനിരിക്കുകയാണ്. വിധി അനുകൂലമാണെങ്കില്‍ കേരള രാഷ്ട്രീയത്തില്‍ സ്വാഭാവികമായും മഅ്ദനി സജീവമാകും. അതിന്റെ ഭാഗമായി നിയമസഭയിലേക്ക് മല്‍സരിക്കുമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. പാര്‍ലമെന്ററി മോഹങ്ങളില്ലെന്നും തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കില്ലെന്നും മുമ്പ് മഅ്ദനി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ മാറിയ സാഹചര്യത്തില്‍ ആ നിലപാട് മാറ്റാന്‍ അദ്ദേഹം തയ്യാറാകുമെന്നാണു സൂചന. ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞ മഅ്ദനിയെ കോടതി കുറ്റമുക്തനാക്കിയാണ് വിട്ടയച്ചത്. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയാക്കി. ആ കേസിലും അദ്ദേഹം നിരപരാധിയാണെന്ന് കോടതി കണ്ടെത്തുമെന്നും നീതി ലഭിക്കുമെന്നുമാണ് മഅ്ദനിയും കുടുംബവും പിഡിപിക്കാരും പ്രതീക്ഷിക്കുന്നത്. ജനപ്രതിനിധി എന്ന പ്രിവിലേജ് ഉണ്ടെങ്കില്‍ ഇങ്ങനെ കേസുകളില്‍ കുടുക്കി പീഡിപ്പിക്കാനും അപമാനിക്കാനും എളുപ്പമാകില്ലെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താനാണ് മറ്റു നേതാക്കളും പ്രവര്‍ത്തകരും ശ്രമിക്കുന്നത്.

മഅ്ദനി എവിടെ മല്‍സരിക്കുമെന്ന കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ പോലും ഉണ്ടായിട്ടില്ല. എന്നാല്‍ രണ്ടു മുന്നണികളുമായി പൊതുധാരണയുണ്ടാക്കി മഅ്ദനിക്ക് വിജയം ഉറപ്പുള്ള സീറ്റ് നേടാനാകുമെന്നാണ് പിഡിപിയുടെ പ്രതീക്ഷ. അതിനു പകരം മറ്റു മണ്ഡലങ്ങളില്‍ വോട്ടുകള്‍ തിരിച്ചു നല്‍കുന്നതിനേക്കുറിച്ച് ഒരു പാക്കേജുണ്ടാക്കിയേക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുമായും കോടിയേരി ബാലകൃഷ്ണന്‍, പിണറായി വിജയന്‍, എം എ ബേബി എന്നീ സിപിഎം നേതാക്കളുമായും ചര്‍ച്ച ചെയ്ത് മഅ്ദനയുടെ സീറ്റിന്റെ കാര്യത്തില്‍ ഉറച്ച ധാരണയുണ്ടാക്കാന്‍ പൊതുസ്വീകാര്യതയുള്ള മുസ്ലിം നേതാക്കളും പണ്ഡിതന്മാരും ഉള്‍പ്പെടുന്ന സംഘത്തെ നിയോഗിക്കുന്നതും പരിഗണിക്കുന്നുണ്ട്.
Maudani to contest in assembly election?, Kerala, Election-2015, Abdul-Nasar-Madani, PDP.

KVARTHA

Keywords: Maudani to contest in assembly election?, Kerala, Election-2015, Abdul-Nasar-Madani, PDP.