Follow KVARTHA on Google news Follow Us!
ad

മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ് രാള അന്തരിച്ചു

മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള (77) അന്തരിച്ചു. ന്യൂമോണിയ ബാധിച്ചുTreatment, Politics, Flight, Dead Body, Office, World,
കഠ്മണ്ഡു: (www.kvartha.com 09.02.2016) മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള (77) അന്തരിച്ചു. ന്യൂമോണിയ ബാധിച്ചു ചികില്‍സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച പുലര്‍ച്ചെ 12.50നാണ് മരിച്ചത്. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കൊയ്‌രാള 2014 ഫെബ്രുവരി 10നാണ് നേപ്പാള്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.

ബനാറസില്‍ ജനിച്ച കൊയ്‌രാള 1954ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. രാജഭരണത്തെതുടര്‍ന്ന്
16 വര്‍ഷത്തോളം ഇന്ത്യയില്‍ പ്രവാസത്തില്‍ കഴിഞ്ഞിരുന്നു. വിമാനം തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പെട്ട് 1973ല്‍ ഇന്ത്യയില്‍ മൂന്നു വര്‍ഷം തടവും അനുഭവിച്ചിട്ടുണ്ട്.

നാവിലെ കാന്‍സറിനും കൊയ്‌രാള ചികില്‍സ തേടിയിരുന്നു. ശ്വാസകോശത്തിലെ കാന്‍സറിനു യുഎസിലെ ചികില്‍സ കഴിഞ്ഞ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്. മൃതദേഹം കഠ്മണ്ഡുവിലെ സനേപയില്‍ പാര്‍ട്ടിയുടെ സെന്‍ട്രല്‍ ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

Treatment, Politics, Flight, Dead Body, Office, World.


Also Read:
കുമ്പളയില്‍ വീട് ഷോര്‍ട്ട് സര്‍ക്യൂട്ട്മൂലം കത്തിനശിച്ചു; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Keywords: Treatment, Politics, Flight, Dead Body, Office, World.