Follow KVARTHA on Google news Follow Us!
ad

ബോളിവുഡ് താരം രാജ്കപൂറിന്റെ പാകിസ്ഥാനിലെ വീട് ഇടിച്ച് നിരത്താന്‍ ശ്രമം; ഉടമസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു

ബോളിവുഡ് താരം രാജ്കപൂറിന്റെ പാകിസ്ഥാനിലെ വീട് ഇടിച്ച് നിരത്താന്‍ ശ്രമിച്ച Islamabad, Bollywood, Actor, Case, Family, Warning, Complaint, World,
ഇസ്ലാമാബാദ്: (www.kvartha.com 19.01.2016) ബോളിവുഡ് താരം രാജ്കപൂറിന്റെ പാകിസ്ഥാനിലെ വീട് ഇടിച്ച് നിരത്താന്‍ ശ്രമിച്ച ഉടമസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഡയറക്ടറേറ്റ് ഓഫ് മ്യൂസിയം ആന്റ് ആര്‍ക്കിയോളജിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

രാജ് കപൂറിന്റെ പെഷവാറിലുള്ള നൂറ് വര്‍ഷത്തില്‍ പരം പഴക്കമുള്ള കെട്ടിടമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച കെട്ടിടത്തിന്റെ പുതിയ ഉടമസ്ഥര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചത്. കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുകഴിഞ്ഞു. ഇതേതുടര്‍ന്നാണ് കേസെടുത്തത്.

പെഷവാറിലെ ഡാക്കി മുന്‍വര്‍ഷായിലുള്ള ഈ വീട്ടിലാണ് രാജ് കപൂര്‍ ജനിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം പഞ്ചാബിലേയ്ക്കും അവിടെ നിന്നും ബോംബെയിലേയ്ക്കും വരുകയായിരുന്നു. 100 വര്‍ത്തിലധികം പഴക്കമുള്ള കെട്ടിടം ദേശീയ പൈതൃക പട്ടികയില്‍ പെട്ടതാണെന്നും പ്രവിശ്യാഗവണ്‍മെന്റിന്റെ അനുമതിയില്ലാതെയാണ് അത് പൊളിച്ചുമാറ്റാന്‍ ശ്രമിച്ചതെന്നും ചൂണ്ടിക്കാണിച്ചാണ് കേസെടുത്തത്. ഭൂകമ്പത്തെ തുടര്‍ന്ന് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

ഒക്‌ടോബര്‍ 26നുണ്ടായ ഭൂകമ്പത്തില്‍ കേടുപാട് സംഭവിച്ച കെട്ടിടങ്ങള്‍ പൊളിച്ചു കളയാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ കെട്ടിടവും പൊളിച്ചതെന്നാണ് വിശദീകരണം. അതേ സമയം ദേശീയ പൈതൃക പട്ടികയില്‍ പെടുത്തിയത് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ഉടമസ്ഥരുടെ വിശദീകരണം. നടന്‍ ദിലീപ്കുമാറിന്റെ വീടും പാകിസ്ഥാന്‍ ദേശീയ പൈതൃക സ്മാരകമാക്കിയിട്ടുണ്ട്.

Also Read:
ബസ് ബൈക്കിലിടിച്ചു; തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്‍ തലയിടിച്ചു മരിച്ചു

Keywords: FIR against owners of Raj Kapoor’s former haveli in Peshawar, Islamabad, Bollywood, Actor, Case, Family, Warning, Complaint, World.