Follow KVARTHA on Google news Follow Us!
ad

ദമ്മാം എയര്‍പോര്‍ട്ടിന്റെ ചുവരില്‍ തൂക്കിയിട്ട ബോര്‍ഡ്; പുരോഹിതനടക്കം 300 പേര്‍ ഇസ്ലാം സ്വീകരിച്ചു

ദമ്മാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ചുവരില്‍ തൂക്കിയിട്ട ദഅവാ ബോര്‍ഡ് വായിച്ച് കൃസ്തീയ പുരോഹിതനടക്കം 300 പേര്‍ ഇസ്ലാം സ്വീകരിച്ചു.Dammam, Saudi Arabia, Islam, Gulf,
ദമ്മാം: (www.kvartha.com 25.01.2016) ദമ്മാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ചുവരില്‍ തൂക്കിയിട്ട ദഅവാ ബോര്‍ഡ് വായിച്ച് കൃസ്തീയ പുരോഹിതനടക്കം 300 പേര്‍ ഇസ്ലാം സ്വീകരിച്ചു. ദമ്മാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഏഷ്യന്‍ വംശജനായ പുരോഹിതന്‍ എയര്‍പോര്‍ട്ടിന്റെ കോരിഡോറിലൂടെ നടക്കുന്നതിനിടയില്‍ ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന വിശുദ്ധ ഖുര്‍ആന്റെയും ഹദീസുകളുടെയും വാക്യങ്ങള്‍ ശ്രദ്ധിച്ചു.

'നിങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക തീര്‍ച്ചയായും അത് അന്ത്യനാളില്‍ ശുപാര്‍ശ ചെയ്യും' എന്ന ബോര്‍ഡ് അദ്ദേഹത്തിന്റെ മനസ്സിനെ ചിന്തിപ്പിച്ചു. സുവിശേഷ പ്രഭാഷണത്തിനു എത്തിയ അദ്ദേഹം എല്ലാം ഒഴിവാക്കി അതിന് മറുപടി കണ്ടെത്താന്‍ ശ്രമിച്ചു. ദഅ്‌വ സെല്ലില്‍ നിന്ന് ലഭിച്ച ഖുര്‍ആന്‍ പഠിച്ചു. ഖുര്‍ആന്‍ അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചു. ശേഷം അദ്ദേഹം താന്‍ മുസ്ലിമായെന്നും ദഅവാ രംഗത്ത് പ്രവര്‍ത്തിക്കുവാന്‍ തീരുനാനിച്ചു വെന്നും അറിയിക്കുകയായിരുന്നു.


അദ്ദേഹത്തിന്റെ പ്രബോധന ഫലത്താല്‍ 300 പേര്‍ ഇസ്ലാമിലേക്ക് കടന്നുവന്നതായും ദമ്മാം കോര്‍ട്ട് ഡയരക്ടര്‍ ശൈഖ് സഅദ് ബിന്‍ മുഹമ്മദ് മിഹനാ പറഞ്ഞു.

Dammam, Saudi Arabia, Islam, Gulf.


Keywords: Dammam, Saudi Arabia, Islam, Gulf.