Follow KVARTHA on Google news Follow Us!
ad

33 രാജ്യങ്ങളിലെ ഡ്രൈവിംഗ്‌ ലൈസന്‍സ് ദുബൈയില്‍ എക്‌സ്‌ചേഞ്ച് ചെയ്യാം

ദുബൈ: (www.kvartha.com 11.01.2016) മുപ്പത്തിമൂന്ന് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അവരുടെ നാടുകളിലെ ഡ്രൈവിംഗ്‌ ലൈസന്‍സ് നല്‍കി പകരം ദുബൈയിലെ ഡ്രൈവിംഗ്‌ ലൈസന്‍സ് സ്വന്തമാക്കാം. UAE, Dubai, Driving Licence,
ദുബൈ: (www.kvartha.com 11.01.2016) മുപ്പത്തിമൂന്ന് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അവരുടെ നാടുകളിലെ ഡ്രൈവിംഗ്‌ ലൈസന്‍സ് നല്‍കി പകരം ദുബൈയിലെ ഡ്രൈവിംഗ്‌
ലൈസന്‍സ് സ്വന്തമാക്കാം. റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്.

ജിസിസി രാജ്യങ്ങളായ ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലെ പൗരന്മാര്‍ക്കും ഈ സേവനം ലഭ്യമാകും.

യൂറോപ്യന്‍ രാജ്യങ്ങളായ ഓസ്ട്രിയ, ബല്‍ജിയം, സ്‌പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ്, അയര്‍ലന്റ്, നോര്‍വെ, ഹോളണ്ട്, ഇറ്റലി, സ്വീഡന്‍, തുര്‍ക്കി, ഗ്രീസ്, സ്വിറ്റ്‌സര്‍ലന്റ്, ഡെന്മാര്‍ക്ക്, ബ്രിട്ടന്‍, പോളണ്ട്, റൊമാനിയ, ഫിന്‍ ലന്റ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ ഡ്രൈവിംഗ്‌  ലൈസന്‍സിനും ദുബൈയില്‍ എക്‌സ്‌ചേഞ്ച് സാധ്യമാകും. കൂടാതെ സൗത്ത് ആഫ്രിക്ക, കാനഡ, യുഎസ്, സിംഗപ്പൂര്‍, ഹോങ് കോങ്, സൗത്ത് കൊറിയ, ജപ്പാന്‍, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഇത് ഗുണം ചെയ്യും.

ഈ സേവനം ലഭ്യമാകണമെങ്കില്‍ അതാത് രാജ്യങ്ങളില്‍ നല്കുന്ന ലൈസന്‍സുകളില്‍ അറബിയിലോ ഇംഗ്ലീഷിലോ വിവര്‍ത്തനം നല്‍കേണ്ടത് ആവശ്യമാണ്.

UAE, Dubai, Driving Licence,

KVARTHA

SUMMARY: Thirty-three nationalities are allowed to exchange their permanent driver’s licence from their home country for a Dubai driving licence, according to Roads and Transport Authority (RTA).

Keywords: UAE, Dubai, Driving Licence,