Follow KVARTHA on Google news Follow Us!
ad

ഇന്ത്യയില്‍ മുസ്‌ലിം ആകുന്നതിലും സുരക്ഷിതം പശുവായി ജനിക്കുന്നത്: ശശി തരൂര്‍ എം പി

ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് അസഹിഷ്ണുത വളരുന്നതെന്നും ഇന്ത്യയില്‍ ഒരു മുസ്‌ലിം ആകുന്നതിലും സുരക്ഷിതം പശുവായി ജനിക്കുന്നതാണെന്ന് ശശി തരൂര്‍ എം പി. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെപ്പറ്റിയാണ് വിദേശ പ്രസിദ്ധീകരണങ്ങള്‍ പോലും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.New Delhi, National, Muslim, Shashi Taroor, India, Narendra Modi,
ന്യൂഡല്‍ഹി: (www.kvartha.com 01.12.2015) ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് അസഹിഷ്ണുത വളരുന്നതെന്നും ഇന്ത്യയില്‍ ഒരു മുസ്‌ലിം ആകുന്നതിലും സുരക്ഷിതം പശുവായി ജനിക്കുന്നതാണെന്ന് ശശി തരൂര്‍ എം പി.

രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെപ്പറ്റിയാണ് വിദേശ പ്രസിദ്ധീകരണങ്ങള്‍ പോലും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയുടെ ചരിത്രത്തിനേറ്റ വലിയൊരു അടിയാണിത്. വീട്ടില്‍ 'ഹേറ്റ് ഇന്‍ ഇന്ത്യ' ആകുമ്പോള്‍ വിദേശത്ത് പോയി മേക്ക് ഇന്‍ ഇന്ത്യ പ്രചരിപ്പിക്കുന്നത് എങ്ങനെയാണെന്നും ശശി തരൂര്‍ ചോദിച്ചു.

രാജ്യസഭയില്‍ അസഹിഷ്ണുതയെപ്പറ്റിയുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു തരൂരിന്റെ പരാമര്‍ശം. രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് കഴിഞ്ഞ ദിവസം വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.


Keywords: New Delhi, National, Muslim, Shashi Taroor, India, Narendra Modi.