Follow KVARTHA on Google news Follow Us!
ad

രാജ്യസ്‌നേഹമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആരും ഒരിടത്തും ഹാജരാക്കേണ്ട: നരേന്ദ്ര മോദി

) ഒരുമയും ഐക്യവും മാത്രമാണ് രാജ്യത്തെ മുന്നോട്ട് വളരാന്‍ സഹായിക്കുന്ന ഘടകങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമത്തിന്റേതായ ഏതു സംഭവവും സമൂഹത്തിനും രാജ്യത്തിനുമെതിരായ കളങ്കമാണ്. New Delhi, National, Narendra Modi, India,
ന്യൂഡല്‍ഹി: (www.kvartha.com 01.12.2015) ഒരുമയും ഐക്യവും മാത്രമാണ് രാജ്യത്തെ മുന്നോട്ട് വളരാന്‍ സഹായിക്കുന്ന ഘടകങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമത്തിന്റേതായ ഏതു സംഭവവും സമൂഹത്തിനും രാജ്യത്തിനുമെതിരായ കളങ്കമാണ്.

അതെല്ലാവരിലും വേദനയുളവാക്കും. രാജ്യസ്‌നേഹമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആരും ഒരിടത്തും ഹാജരാക്കേണ്ട കാര്യമില്ലെന്നും മോദി വ്യക്തമാക്കി. ഇന്ത്യയിലെ 125 കോടിയില്‍പ്പരം ആളുകളുടെ രാജ്യസ്‌നേഹത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. 

രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതായുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്ന മോദി. ദേശീയോദ്ഗ്രഥനത്തിനെതിരെ ഇന്ത്യ പോലൊരു രാജ്യത്ത് നമുക്കു നൂറുകൂട്ടം കാര്യങ്ങള്‍ ഉദാഹരണമായി എടുത്തു കാണിക്കാന്‍ ഉണ്ടാകുമെങ്കിലും രാജ്യത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഘടകങ്ങളെ കണ്ടെത്തുന്നതാണ് നല്ലതെന്നും മോദി ചൂണ്ടിക്കാട്ടി.
Any incident of atrocity is a blot PM Modi

Keywords: New Delhi, National, Narendra Modi, India.