Follow KVARTHA on Google news Follow Us!
ad

ഇരയോ കുറ്റവാളിയോ? ചാരക്കേസില്‍ അറസ്റ്റിലായ കഫൈത്തുല്ല ഖാനെ ട്രെയിനില്‍ നിന്നും പിടിച്ചിറക്കി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഭാര്യ

ചാരക്കേസില്‍ അറസ്റ്റിലായ രജൗരി സ്വദേശിയായ കഫൈത്തുല്ല ഖാന്‍ നിരപരാധിയാണെന്ന് കുടുംബം. ഖാനെ കുറിച്ച് ഡല്‍ഹി െ്രെകംബ്രാഞ്ച് പോലീസ് നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഭാര്യ മസരത് ബിബി The family of a library assistant Kafaitullah Khan of Rajouri, who was arrested by the Crime Branch in Delhi on charges of being ISI handler, termed the allegations as concocted and
രജൗരി: (www.kvartha.com 01.12.2015) ചാരക്കേസില്‍ അറസ്റ്റിലായ രജൗരി സ്വദേശിയായ കഫൈത്തുല്ല ഖാന്‍ നിരപരാധിയാണെന്ന് കുടുംബം. ഖാനെ കുറിച്ച് ഡല്‍ഹി ക്രൈം ബ്രാഞ്ച് പോലീസ് നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഭാര്യ മസരത് ബിബി.

ഇന്ത്യ ടുഡേയിലെ മാധ്യമപ്രവര്‍ത്തകനുമായി ഫോണില്‍ സംസാരിക്കവേയാണ് മസരത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഒരു മതാനുഷ്ഠാന ചടങ്ങില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു എന്റെ ഭര്‍ത്താവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ഷൗക്കത്ത് അഹമ്മദും റിട്ടയേര്‍ഡ് എഞ്ചിനീയറായ മുനീര്‍ ഖാനും. നവംബര്‍ 25ന് ഡല്‍ഹിയിലെത്തിയപ്പോള്‍ പോലീസ് എന്റെ ഭര്‍ത്താവിനേയും ഷൗക്കത്തിനേയും ട്രെയിനില്‍ നിന്നും പിടിച്ചിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഷൗക്കത്തിനെ അവര്‍ വെറുതെ വിട്ടു. ഭര്‍ത്താവിനെ കസ്റ്റഡിയില്‍ സൂക്ഷിച്ചു മസരത് പറഞ്ഞു.

ഈ കേസ് പോലീസ് ഒന്നുകൂടി ഉറപ്പുവരുത്തണം. അദ്ദെഹം ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ജീവനക്കാരനാണ്. അദ്ദേഹത്തിന്റെ സ്വഭാവം എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ തെറ്റും അടിസ്ഥാനരഹിതവുമാണ്. ഞങ്ങള്‍ക്ക് നാല് ചെറിയകുട്ടികളാണുള്ളത്. എന്റെ ഭര്‍ത്താവ് നിരപരാധിയാണ്. മസരത് പറഞ്ഞു.

അറസ്റ്റ് വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നാണ് കഫൈത്തുല്ല ഖാന്റെ ബന്ധുവായ മുഹമ്മദ് അമീന്‍ പറയുന്നത്.

പോലീസ് റെക്കോര്‍ഡില്‍ അദ്ദേഹത്തിനെതിരെ ഒന്നുമില്ല. 2013ല്‍ കഫൈത്തുല്ല പാക്കിസ്ഥാനില്‍ പോയെന്നത് സത്യമാണ്. കൃത്യമായ വീസയും രേഖകളും ഉപയോഗിച്ചാണ് പോയത്. അദ്ദേഹത്തിന്റെ അമ്മാവനും ബന്ധുക്കളും അവിടെയുണ്ട് അമീന്‍ പറഞ്ഞു.

രാഷ്ട്രീയ സ്വാധീനമുള്ള കുടുംബത്തിലെ അംഗമായതിനാലാണ് ഷൗക്കത്തിനെ വിട്ടയച്ചതെന്ന് അമീന്‍ പറയുന്നു. കഫൈത്തുല്ലയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസിന് ഒന്നും ലഭിച്ചിട്ടില്ലെന്ന കാര്യവും ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണ് കഫൈത്തുല്ലയുടെ വീട്ടില്‍ റെയ്ഡ് നടന്നത്.

കഫൈത്തുല്ല ഒരു ഐഎസ് ഐ ഏജന്റായിരുന്നുവെങ്കില്‍ രണ്ട് ബാങ്കുകളില്‍ നിന്നായി കാര്‍ വാങ്ങാന്‍ ലോണ്‍ എടുക്കുമായിരുന്നില്ല. കാറില്‍ ഇന്ധനമടിക്കാന്‍ കാശില്ലാതെ അദ്ദേഹമത് വില്‍ക്കുകയായിരുന്നുവെന്നും അമീന്‍ പറയുന്നു. ഒരു സാധാരണ ജീവിതം നയിക്കുന്ന ഒരു സാധാരണക്കാരനാണ് കഫൈത്തുല്ലയെന്നും അമീന്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍പ് ഡല്‍ഹിയില്‍ സ്‌ഫോടനവസ്തുക്കളുമായി തീവ്രവാദിയെ പിടികൂടിയെന്ന വാദവുമായി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ലിയാഖത്ത് അലി ഖാന്‍ നിരപരാധിയാണെന്ന് പിന്നീട് ബോധ്യമായിരുന്നു. അന്ന് ലിയാഖത്തിന് വേണ്ടി കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഒമര്‍ അബ്ദുല്ല ശക്തമായി രംഗത്തെത്തിയിരുന്നു.

The family of a library assistant Kafaitullah Khan of Rajouri, who was arrested by the Crime Branch in Delhi on charges of being ISI handler, termed the allegations as concocted and baseless.


SUMMARY: The family of a library assistant Kafaitullah Khan of Rajouri, who was arrested by the Crime Branch in Delhi on charges of being ISI handler, termed the allegations as concocted and baseless.

Keywords: Kafaitullah Khan, Rajouri, Delhi crime branch police,