Follow KVARTHA on Google news Follow Us!
ad

കണ്ണൂരിലെ വിമതന്റെ കാര്യത്തില്‍ കെ സുധാകരന് തെറ്റുപറ്റിയിട്ടില്ല: വി എം സുധീരന്‍

കണ്ണൂരിലെ വിമതന്റെ കാര്യത്തില്‍ ജില്ലാ നേതൃത്വത്തിനും കെ. സുധാകരനും ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. പ്രശ്‌നപരിഹാരത്തിനു പൂര്‍ണ സഹകരണം അദ്ദേഹം നല്‍കി. Thiruvananthapuram, Kerala, Kannur, K.Sudhakaran, V.M Sudheeran, UDF, LDF, Congress, CPM,
തിരുവനന്തപുരം: (www.kvartha.com 20.11.2015) കണ്ണൂരിലെ വിമതന്റെ കാര്യത്തില്‍ ജില്ലാ നേതൃത്വത്തിനും കെ. സുധാകരനും ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. പ്രശ്‌നപരിഹാരത്തിനു പൂര്‍ണ സഹകരണം അദ്ദേഹം നല്‍കി. എന്നാല്‍ ജയിച്ച വിമത സ്ഥാനാര്‍ഥി പി കെ രാഗേഷ് ഓരോ സമയത്ത് ഓരോന്നു പറഞ്ഞ് ഒരു പാര്‍ട്ടിക്കും അംഗീകരിക്കാന്‍ പറ്റാത്ത സ്ഥിതി ഉണ്ടാക്കുകയായിരുന്നു.

 കോണ്‍ഗ്രസ് വികാരമുള്ള വ്യക്തി ആയിരുന്നെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു പിന്തുണ
നല്‍കി പ്രശ്‌നം പരിഹരിക്കുമായിരുന്നു. സിപിഎമ്മിന് വോട്ടു ചെയ്തതോടെ രാഗേഷിന്റെ എല്ലാ അവകാശവാദങ്ങളും പൊളിഞ്ഞു. തല്‍ക്കാലം ചില നഷ്ടങ്ങള്‍ ഉണ്ടായാലും ആത്യന്തികമായി വിജയം യുഡിഎഫിനാണ്.

സിപിഎം അവസരവാദ നിലപാടു സ്വീകരിച്ചു. രാഷ്ട്രീയ കുതിരക്കച്ചവടത്തിനാണ് അവര്‍ മുതിര്‍ന്നത്. പ്രാദേശികവുമായ കാരണങ്ങള്‍ മൂലം യുഡിഎഫിനു വിരുദ്ധമായ നിലപാട് എടുക്കുന്നത് ശരിയല്ലെന്നും സുധീരന്‍ വ്യക്തമാക്കി.

Thiruvananthapuram, Kerala, Kannur, K.Sudhakaran, V.M Sudheeran, UDF, LDF, Congress, CPM.


Keywords: Thiruvananthapuram, Kerala, Kannur, K.Sudhakaran, V.M Sudheeran, UDF, LDF, Congress, CPM.