Follow KVARTHA on Google news Follow Us!
ad

ചുംബന സമരം മറയാക്കി രാഹുലും സംഘവും പാലക്കാട്ടും പെണ്‍വാണിഭം നടത്തി

ചുംബന സമരം മറയാക്കി രാഹുലും സംഘവും പാലക്കാട്ടും പെണ്‍വാണിഭം നടത്തിയതായി palakkad, Police, Complaint, Bangalore, Girl, Kerala,
പാലക്കാട് : (www.kvartha.com 20.11.2015) ചുംബന സമരം മറയാക്കി രാഹുലും സംഘവും പാലക്കാട്ടും പെണ്‍വാണിഭം നടത്തിയതായി പരാതി. കുഴല്‍മന്ദത്തിനടുത്ത് കുത്തന്നൂരില്‍ വീട് വാടകയ്‌ക്കെടുത്തായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്. ഇതുസംബന്ധിച്ച് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഒരു വര്‍ഷം മുന്‍പ് ഇവിടെ റെയ്ഡ് നടത്തിയിരുന്നു.

ഈ വീട്ടില്‍ സ്ഥിരം അപരിചിതര്‍ വന്നുപോകുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് റെയ്ഡിനെത്തിയത്. എന്നാല്‍, ചുംബന സമരത്തിന്റെ പേരുപറഞ്ഞ് സംഘം പോലീസിനെ മടക്കി അയക്കുകയായിരുന്നു. കപടസദാചാരവാദികളാണ് പരാതിക്കു പിന്നിലെന്നു പറഞ്ഞാണ് ഇവര്‍ പോലീസ് സംഘത്തെ മടക്കിയത്.

അതിനിടെ, ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് അന്വേഷണത്തില്‍ ബംഗളൂരു പോലീസും
പങ്കുചേരും. കര്‍ണാടകയില്‍ നിന്നുള്ള 16 വയസുകാരിയും സംഘത്തിന്റെ വലയില്‍ പെട്ടിട്ടുള്ള പശ്ചാത്തലത്തിലാണ് ബംഗളൂരു പോലീസിന്റെ ഇടപെടല്‍. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഐജിയുമായി ബംഗളൂരു പോലീസ് ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.

അതേസമയം ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ ചുംബന സമര നേതാവ് രാഹുല്‍ പശുപാലന്റേയും ഭാര്യ രശ്മിയുടേയും കൊച്ചിയിലെ ഫ് ളാറ്റില്‍ കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ് പോലീസിന് കാണാന്‍ കഴിഞ്ഞത്.

Palakkad, Police, Complaint, Bangalore, Girl, Kerala.


Also Read:
ചെമ്മനാട് യുവാക്കളെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു; 8 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്, ഒരാള്‍ കസ്റ്റഡിയില്‍

Keywords:  Palakkad, Police, Complaint, Bangalore, Girl, Kerala.