Follow KVARTHA on Google news Follow Us!
ad

വൈറ്റ്ഹൗസ് ചുട്ടെരിക്കും; പാരീസിനേക്കാള്‍ നാശനഷ്ടം വരുത്തും, ഭീഷണിയുമായി ഐ എസിന്റെ വീഡിയോ സന്ദേശം

യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് ചുട്ടെരിക്കുമെന്നWashington, France, America, Paris, World,
വാഷിങ്ടണ്‍: (www.kvartha.com 20.11.2015) യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് ചുട്ടെരിക്കുമെന്ന ഭീഷണിയുമായി ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ പുതിയ വിഡിയോ സന്ദേശം. ചാവേറാക്രമണങ്ങളിലൂടെയും കാര്‍ ബോംബ് സ്‌ഫോടനങ്ങളിലൂടെയുമായിരിക്കും ആക്രമണം നടത്തുക.

 പാരിസിനെക്കാള്‍ ഭീകരമായിരിക്കും അമേരിക്കയിലെ അവസ്ഥ. മാത്രമല്ല, പാരിസില്‍ അക്രമങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിനു പുറമെ ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്കു പദ്ധതിയിടുന്നുണ്ടെന്നും ആറുമിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അമേരിക്ക, ഫ്രഞ്ചു പ്രസിഡന്റുമാരെ ആക്രമിക്കുമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.
ഇറാഖില്‍ നിന്നുള്ള ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. പാരിസില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തെ ശ്ലാഘിക്കുന്ന ഭാഗങ്ങളും വീഡിയോയിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഐഎസ് ഭീകരര്‍ കഴിഞ്ഞ ദിവസം മറ്റൊരു വിഡിയോ സന്ദേശത്തില്‍ പാരിസ് ആക്രമണത്തിനു പിന്നാലെ യുഎസിലെ പ്രമുഖ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്ക് സിറ്റിയേയും അക്രമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വൈറ്റ്ഹൗസും ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന പുതിയ വിഡിയോ സന്ദേശം കൂടി പുറത്തുവന്നത്.

പാരിസില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളോടെയാണ് പാരിസ് ബിഫോര്‍ റോം എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന വീഡിയോ തുടങ്ങുന്നത്. അതേസമയം പാരിസ് മോഡല്‍ ആക്രമണം യുഎസിലും നടത്തുന്നതിന് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ പദ്ധതിയിടുന്നതായുള്ള വാര്‍ത്തകളുടെ സത്യാവസ്ഥ അറിയില്ലെന്ന് എഫ്ബിഐ മേധാവി ജയിംസ് കോമെ വ്യക്തമാക്കി. എന്നാല്‍, ഇത്തരം ഭീഷണികളെ വളരെ ഗൗരവത്തോടെയാണ് യുഎസ് സര്‍ക്കാര്‍ കാണുന്നതെന്ന് യുഎസ് വക്താവ് ജോണ്‍ കിര്‍ബിയും അറിയിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

New Islamic State video threatens to blow up White House, Washington, France, America, Paris, World.


Also Read:
ചെമ്മനാട് യുവാക്കളെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു; 8 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്, ഒരാള്‍ കസ്റ്റഡിയില്‍

Keywords: New Islamic State video threatens to blow up White House, Washington, France, America, Paris, World.