Follow KVARTHA on Google news Follow Us!
ad

ലജ്ജിക്കണം...കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത് അമ്മ

ഓരോ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലുളള ഒരു വളയിട്ട കരത്തിന്റെ പിന്തുണ പ്രകടമാണിന്ന്. സ്വന്തം മകളെ വില്‍പ്പനച്ചരക്കാക്കി വരെ പണം സമ്പാദിക്കുന്ന അമ്മമാര്‍ ഇന്നുണ്ട്. A girl, student of a college affiliated to Delhi University alleged that she was abused by her mother.
ന്യൂഡല്‍ഹി: (www.kvartha.com 17.11.2015) ഓരോ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലുളള ഒരു വളയിട്ട കരത്തിന്റെ പിന്തുണ പ്രകടമാണിന്ന്. സ്വന്തം മകളെ വില്‍പ്പനച്ചരക്കാക്കി വരെ പണം സമ്പാദിക്കുന്ന അമ്മമാര്‍ ഇന്നുണ്ട്. എന്നാല്‍ സ്വന്തം മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഒരമ്മയോ? സംഗതി സത്യമാണ്. രാജ്യതലസ്ഥാനത്താണ് ഓരോ സ്ത്രീയും ലജ്ജിക്കേണ്ട സംഭവം നടന്നിരിക്കുന്നത്.

സ്വന്തം അമ്മയാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ചത്‌. അമ്മയ്ക്ക് ദേഷ്യം വരുമ്പോള്‍ തന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുമെന്നും ശാരീരികമായി ഉപദ്രവിക്കുമെന്നും പെണ്‍കുട്ടി പറയുന്നു. താന്‍ ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്നും പെണ്‍കുട്ടി പറഞ്ഞു.

ചെറുപ്പം മുതല്‍ മാതാപിതാക്കള്‍ മനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. എന്നാല്‍ അന്ന് ചെറിയ കുട്ടിയായതിനാലാണ് അങ്ങനെ ചെയ്യുന്നതെന്നു കരുതി. പക്ഷേ മുതിര്‍ന്നപ്പോള്‍ അമ്മയുടെ പല പ്രവൃത്തിയും ഞെട്ടിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. എന്റെ സ്വകാര്യ ഭാഗങ്ങളില്‍ പിടിക്കുന്നതാണ് അമ്മയുടെ വിനോദം. അതുപോലെ അച്ഛനും ശാരീരികമായി പീഡിപ്പിക്കുകയും
ചെയ്തിരുന്നു. സുഹൃത്തുക്കളുമായി സമയം ചെലവിടാന്‍ ഇരുവരും സമ്മതിച്ചിരുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

പോലീസില്‍ പരാതിപ്പെട്ടെങ്കിലും ആദ്യം അവര്‍ പരാതി സ്വീകരിച്ചില്ല. പിന്നീട് കമ്മിഷണര്‍ക്ക് പരാതി നല്‍കി. ഡല്‍ഹി കോടതിയുടെ പരിഗണനയിലാണ് കേസിപ്പോള്‍.
+KVARTHA World News in Malayalam

A girl, student of a college affiliated to Delhi University alleged that she was  abused by her mother. She also alleged that her mother used to tear her clothes and touch


SUMMARY: A girl, student of a college affiliated to Delhi University alleged that she was  abused by her mother. She also alleged that her mother used to tear her clothes and touch her indecently when she is angry. She was kept under house-arrest for days, she added.

“I have been subjected to physical and mental torture by my parents since childhood but at that point I thought it is normal for parents to beat their children. However, when I reached senior school, I was shocked with the behavior of my mother.