Follow KVARTHA on Google news Follow Us!
ad

ബിസിനസ് രാജാവ് സുനില്‍ മിത്തലിന്റെ ശമ്പളം വെട്ടിക്കുറച്ചു; എന്തിനെന്നറിയണോ?

ബിസിനസ് രാജാക്കന്മാരില്‍ ഒരാളും ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാനുമായ സുനില്‍ മിത്തല്‍ തന്റെ ശമ്പളത്തില്‍ നിന്നു 5 കോടി രൂപ വെട്ടിക്കുറച്ചു. Billionaire Sunil Mittal, chairman of Bharti Enterprises, on Thursday said that he is taking a voluntary Rs 5 crore cut in his annual salary to provide legal and financial assistance to underprivileged undertrials.
(www.kvartha.com 26.11.2015) ബിസിനസ് രാജാക്കന്മാരില്‍ ഒരാളും ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാനുമായ സുനില്‍ മിത്തല്‍ തന്റെ ശമ്പളത്തില്‍ നിന്നു 5 കോടി രൂപ വെട്ടിക്കുറച്ചു. അടിസ്ഥാന ജനവിഭാഗക്കാരായ വിചാരണക്കാര്‍ക്ക്‌ സാമ്പത്തികവും നിയമപരവുമായ സഹായം ലഭ്യമാക്കുന്നതിനാണ് തന്റെ വാര്‍ഷിക വരുമാനത്തില്‍ 5 കോടി രൂപ മിത്തല്‍ മാറ്റിവയ്ക്കുന്നത്.

പാവപ്പെട്ടവര്‍ക്ക് ചിലപ്പോള്‍ എന്തെങ്കിലും നിയമസഹായം തേടണമെങ്കില്‍ വക്കീലിനെ കാണാനൊന്നും കഴിഞ്ഞെന്നു വരില്ല. വക്കീല്‍ ഫീസോ, ജാമ്യത്തുകയോ ഒക്കെ കെട്ടിവയ്ക്കാനും പലര്‍ക്കും കഴിയണമെന്നില്ല. ഈ കാരണം കൊണ്ട് അവര്‍ക്ക് നീതി നിഷേധിക്കപ്പെടരുതെന്നു കരുതിയാണ് ധനസഹായം നല്‍കുന്നതെന്നു മിത്തല്‍ പറഞ്ഞു.

ടുജി കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ പട്യാല ഹൗസ് കോടതിയിലെത്തിയതിനു ശേഷമാണ് ഇങ്ങനെയൊരാശയം തന്റെ മനസില്‍ ഉണ്ടായത്. പലരും ജാമ്യത്തുക കെട്ടിവയ്ക്കാനില്ലെന്ന കാരണം കൊണ്ടും മറ്റും ജയിലില്‍ അകപ്പെടുന്നത് കാണാനായി. അതുപോലെ ആള്‍ ജാമ്യം നില്‍ക്കാനും ആളില്ലാതെ നീതി ലഭിക്കാതെ പോകുന്നവരുടെ അവസ്ഥ സ്വാധീനിച്ചതായും മിത്തല്‍. സുനില്‍ മിത്തലിന്റെ തന്നെ ഭാരതി എയര്‍ടെല്ലില്‍ നിന്നു ഇതേ ആവശ്യത്തിനായി വാര്‍ഷികത്തുകയായി 10 കോടി ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്.


SUMMARY: Billionaire Sunil Mittal, chairman of Bharti Enterprises, on Thursday said that he is taking a voluntary Rs 5 crore cut in his annual salary to provide legal and financial assistance to underprivileged undertrials.