Follow KVARTHA on Google news Follow Us!
ad

ഗന്ധര്‍വ്വന്‍ മണ്ണിലിറങ്ങിയില്ല! വെള്ളക്കുപ്പായത്തില്‍ ചെളി പുരളുമെന്ന് പറഞ്ഞ് മടങ്ങിയ യേശുദാസ് വിവാദത്തില്‍

തിരുവനന്തപുരം: (www.kvartha.com 03.10.2015) ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിവാദത്തില്‍. Yesudas, singer, Controversy,
തിരുവനന്തപുരം: (www.kvartha.com 03.10.2015) ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിവാദത്തില്‍. ഗാന്ധിജയന്തി ദിനത്തില്‍ മൈതാനത്തെത്തിയ യേശുദാസ് വെള്ളവസ്ത്രത്തില്‍ ചെളിപുരളുമെന്ന് പറഞ്ഞ് കാറില്‍ നിന്നുമിറങ്ങാതെ മടങ്ങിയതാണ് വിവാദമായത്. ഗന്ധര്‍വ്വനൊപ്പം പാട്ടുപാടാന്‍ കാത്തുനിന്ന നൂറുകണക്കിന് കുട്ടികളെ നിരാശരാക്കിയായിരുന്നു യേശുദാസിന്റെ മടക്കം.

ഗാന്ധിജയന്തിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ദേശത്തിനായി പാടൂ എന്ന പരിപാടിയിലാണ് സംഭവം നടന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

സംഘാടകര്‍ പലവട്ടം നിര്‍ബന്ധിച്ചിട്ടും യേശുദാസ് കുട്ടികള്‍ക്കൊപ്പം പാടാന്‍ കൂട്ടാക്കിയില്ല എന്നാണ് റിപോര്‍ട്ട്. 'ജാതിഭേദം മതദ്വേഷം' എന്ന സ്ഥിരം കീര്‍ത്തനം പാടി യേശുദാസ് അവസാനിപ്പിക്കുകയായിരുന്നു.

ഒരു മണിക്കൂറോളം യേശുദാസ് വേദിയില്‍ ചിലവഴിച്ചു. ഇതിനിടെ സംഘാടകര്‍ കുട്ടികളുടെ അടുത്തേയ്ക്ക് പോകണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി യേശുദാസ് ഇന്നോവ കാറില്‍ കുട്ടികളുടെ അടുത്തെത്തി. ഇതോടെ സ്‌റ്റേഡിയം ആകെ ആഘോഷതിമിര്‍പ്പിലായി. എന്നാല്‍ സംഘാടകര്‍ ഏറെ നിര്‍ബന്ധിച്ചിട്ടും വസ്ത്രത്തില്‍ ചെളിയാകുമെന്ന് പറഞ്ഞ് യേശുദാസ് മടങ്ങുകയായിരുന്നുവെന്നാണ് ആക്ഷേപം


മന്ത്രിമാരായ രമേശ് ചെന്നിത്തല, കെസി ജോസഫ് എന്നിവരും എകെ ആന്റണിയും വേദിയിലുണ്ടായിരുന്നു. കൂടാതെ സംസ്ഥാന അവാര്‍ഡ് ജേതാക്കളായ രാജലക്ഷ്മിയും സുധീപ് കുമാറും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ഗന്ധര്‍വ്വന്‍ മണ്ണിലിറങ്ങാതെ മടങ്ങിയതോടെ മന്ത്രിമാരും നേതാക്കളും വേദി വിട്ടു. ഒടുവില്‍ ആരും കാണാനും കേള്‍ക്കാനുമില്ലാഞ്ഞിട്ടും കുട്ടികള്‍ ഗാന്ധിജിയുടെ ഇഷ്ട കീര്‍ത്തനങ്ങള്‍ ആലപിച്ചു.

വിവിധ സ്‌കൂളുകളില്‍ നിന്നായി 5000 കുട്ടികള്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു.

Yesudas, singer, Controversy,


Keywords: Yesudas, singer, Controversy,