Follow KVARTHA on Google news Follow Us!
ad

ആദ്യത്തെ പ്രേമം പ്രേമയോട്

അഭിമുഖത്തിന് എത്തിയ പത്രക്കാരനോട് ഞാന്‍ പറഞ്ഞു. 'ഞാന്‍ ആരാണെന്നറിയാതെ എന്നെ കുറിച്ച് ഞാനെങ്ങനെ നിങ്ങളോട് പറയും. എനിക്ക് ഒന്നും അറിയില്ല. അതിലും ഉണ്ട് പന്തികേട്. അറുപത്തേഴ് Subaida book review, Article, Love, Subaida Nileshwaram.
നഗ്നശരീരത്തിന് പറയാനുള്ളത്-1 

സുബൈദ

(www.kvartha.com 04.10.2015) അഭിമുഖത്തിന് എത്തിയ പത്രക്കാരനോട് ഞാന്‍ പറഞ്ഞു. 'ഞാന്‍ ആരാണെന്നറിയാതെ എന്നെ കുറിച്ച് ഞാനെങ്ങനെ നിങ്ങളോട് പറയും. എനിക്ക് ഒന്നും അറിയില്ല. അതിലും ഉണ്ട് പന്തികേട്. അറുപത്തേഴ് വര്‍ഷം എന്റെ ശരീര ഭാരം പേറാന്‍ ക്ഷമകാണിച്ച ദൈവത്തോട് നന്ദിയുണ്ട്.

1947-ലാണ് കാസര്‍കോട് ജില്ലയിലെ നീലേശ്വരത്ത് എന്റെ ജനനം. ഉപ്പ അണ്ടോളി പൂമാടത്ത് അബ്ദുര്‍ റഹ് മാന്‍, ഉമ്മ പുതിയ പാട്ടില്ലത്ത് കൈച്ചുമ്മ, ഏതോ അശുഭ മുഹൂര്‍ത്തത്തിലെ രഹസ്യവേഴ്ചയുടെ ഫലമായി ഞാനുണ്ടായി. അബൂബക്കര്‍ എന്ന ശിശു പിന്നീട് സുബൈദ എന്ന പേരില്‍ പരിവര്‍ത്തനപ്പെട്ടു. അബൂബക്കര്‍ എന്ന ഭ്രൂണം ഭൂമിയില്‍ ഇല്ലാതായി.

ഇബിലീസിന്റെയും, തെയ്യങ്ങളുടെയും ഭീകര കഥകള്‍ പറഞ്ഞ് ഭയപ്പെടുത്തി വളര്‍ത്തിയ ഞാന്‍ എന്താകാനാണ്. ബുദ്ധിവളരാത്ത ബാല്യമായിരുന്നു എന്റേത്. സ്‌നേഹരാഹിത്യത്തിന്റെ ബാല്യമായിരുന്നു അത്. അവഗണനയുടെയും പരിഹാസത്തിന്റെയും ഇര. എല്ലാവരും എന്നെ പൊട്ടന്‍ നൗക്കറെ എന്ന ഓമന പേരിട്ട് വിളിച്ചു. പിന്നീട് മീശ കിളിര്‍ത്ത് തുടങ്ങിയപ്പോഴാണ് ഞാന്‍ പ്രണയം തേടി നടന്നത്. ആദ്യം പ്രേമിച്ചത് തൊട്ടടുത്ത വീട്ടിലെ പ്രേമയെന്ന പെണ്‍കുട്ടിയെയായിരുന്നു.

അവള്‍ ടൈപ്പ്‌റൈറ്റിംഗ് പഠിക്കാനായി വീട്ടിന് മുന്നിലുള്ള ഇടവഴിയിലൂടെ വരുമ്പോള്‍ കുളിച്ച് മുടി ചീകി ഇസ്തിരിയിട്ട കുപ്പായവും പൗഡറും പൂശി മീശയ്ക്ക് കരിപുരട്ടി അവളുടെ പുറകേ നടന്നു. ഞാന്‍ ദിവസവും വാലുപോലെ നടക്കുന്നത് കണ്ട് അവള്‍ ഭീഷണിപ്പെടുത്തി. അതോടെ പ്രേമം പോയി.

മരുമകന്‍ രാമരം മുഹമ്മദ് പുറത്തിറക്കിയിരുന്ന വാല്‍ത്മീകം മാസിക അച്ചടിച്ച പ്രസ്സിലെ പെണ്ണിനോടായി അടുത്ത പ്രേമം. കാഞ്ചന എന്നെ കാണുമ്പോഴെല്ലാം മുഖം വീര്‍പ്പിച്ചു. ഞാന്‍ എഴുതിയ പ്രേമകത്ത് കാണാതെ അവളുടെ ചോറ്റുപാത്രത്തില്‍ വെച്ച് മുങ്ങി. പിന്നീട് അവളും ഭീഷണിയായി. വിവരം അറിഞ്ഞ മരുമകന്‍ പറഞ്ഞു. 'ഇത് കടുപ്പമായി പോയി.'അതോടെ ആ പ്രേമവും പോയി. പിന്നീട് ദുബൈയില്‍ പോകാന്‍ മുംബൈയിലെത്തിയപ്പോള്‍ അവള്‍ക്കെഴുതി. നിന്റെ 'മൗനം കൊണ്ട് മനസ്സ് നിറച്ചോളാം'. അപ്പോഴേക്കും ഞാനൊരു എഴുത്തുകാരനായി അറിയപ്പെടാന്‍ തുടങ്ങിയിരുന്നു. സുബൈദ എന്നത് സുന്ദരിയായ മാപ്പിളപ്പെണ്ണാണെന്ന് കരുതി പലരും പ്രേമകത്തുകള്‍ അയക്കുവാന്‍ തുടങ്ങി. ഞാന്‍ എഴുതുന്ന കഥകള്‍ മുന്തിയപരിഗണന വെച്ച് അച്ചടിച്ചു തുടങ്ങി.

ഒരു ദിവസം എനിക്കൊരു കത്ത് കിട്ടി. നളിനി ബേക്കല്‍ എന്ന എഴുത്തുകാരിയുടെതായിരുന്നു കത്ത്. നളിനിക്ക് എന്നെ നേരില്‍ കാണണമെന്നും ബേക്കലം കോട്ടയിലേക്ക് വരാമോ എന്നായിരുന്നു ഉള്ളടക്കം. ഞാനും സ്ത്രീയാണെന്ന് കരുതിയാവണം നളിനി കത്തയച്ചത്. നാട്ടുകാരനും എഴുത്തുകാരനുമായ കെ.ടി.എന്‍.രമേശനുമായി ബേക്കല്‍ കോട്ടയിലെത്തി. നളിനിയുടെ നോവല്‍ (തുരുത്ത്) മാതൃഭൂമി വാരാന്തപതിപ്പില്‍ വന്നുതുടങ്ങിയ സമയമായിരുന്നു അത്.

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എനിക്ക് സാഹിത്യ അക്കാദമിയില്‍ ഫെലോഷിപ്പ് കിട്ടി. താമസിക്കാന്‍ മുറിയും. സെക്രട്ടറിയായിരുന്ന പായിപ്ര രാധാകൃഷ്ണന്‍ ഞാന്‍ അയാളുടെ ഭാര്യയുടെ നാട്ടുകാരനെന്നറിഞ്ഞപ്പോള്‍ വീട്ടിലേക്ക് ക്ഷണിച്ചു. പക്ഷേ നളിനി എന്നെ കണ്ട ഭാവം നടിച്ചില്ല. പരിചയവും.

(തുടരും)

Subaida book review, Article, Love, Subaida Nileshwaram.


Keywords: Subaida book review, Article, Love, Subaida Nileshwaram.