Follow KVARTHA on Google news Follow Us!
ad

സ്‌നേഹാമൃതം പകര്‍ന്ന് ഭൂമിയിലെ മാലാഖ; കുരുന്ന് ചുണ്ടില്‍ പാല്‍പ്പുഞ്ചിരി തെളിഞ്ഞു

നിര്‍ത്താതെ കരയുന്ന കുരുന്നു മുഖത്ത് നോക്കിയപ്പോള്‍ ലി ബവോക്‌സിയയുടെ മനസ് പിടഞ്ഞു. കുരുന്ന് ചുണ്ടിലേക്ക് സ്‌നേഹാമൃതം ഇറ്റിച്ചു നല്‍കിയതോടെ കരച്ചില്‍ മാറി അവളുടെ ചുണ്ടില്‍ പാല്‍ പുഞ്ചിരി തെളിഞ്ഞു. A nurse has gone above and beyond her duty when she breast-fed a one-month-old patient during an operation
(www.kvartha.com 04.10.2015) നിര്‍ത്താതെ കരയുന്ന കുരുന്നു മുഖത്ത് നോക്കിയപ്പോള്‍ ലി ബവോക്‌സിയയുടെ മനസ് പിടഞ്ഞു. കുരുന്ന് ചുണ്ടിലേക്ക് സ്‌നേഹാമൃതം ഇറ്റിച്ചു നല്‍കിയതോടെ കരച്ചില്‍ മാറി അവളുടെ ചുണ്ടില്‍ പാല്‍ പുഞ്ചിരി തെളിഞ്ഞു.

തെക്കന്‍ ചൈനയിലെ ഗ്വാങ്‌ഡോങ്ങില്‍ ഓപ്പറേഷനിടെയാണ് ഒരു നഴ്‌സ് മുലപ്പാല്‍ നല്‍കി കുഞ്ഞിന്റെ കരച്ചില്‍ മാറ്റിയത്. ഒരു മാസം പ്രായമുളള വേ വേ എന്ന പെണ്‍കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് തിയെറ്റര്‍ സ്‌നേഹ സാന്ത്വനത്തിന് വേദിയായത്. കുഞ്ഞിന്റെ കരച്ചിലടക്കാന്‍ തിയെറ്ററിലുളള നഴ്‌സുമാര്‍ ശ്രമിക്കുന്നതിനിടെയാണ് ലി ബവോക്‌സിയ മുലപ്പാല്‍ നല്‍കാന്‍ തയാറായത്.

പാല് കിട്ടിയതോടെ വിശപ്പ് മാറി കരച്ചില്‍ നിര്‍ത്തിയ കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നു. മൂത്രനാളിക്കടുത്ത് പഴുപ്പ് നിറയുന്നതായിരുന്നു വേയുടെ അസുഖം. ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞ് കരച്ചില്‍ ആരംഭിച്ചത്. എത്ര ശ്രമിച്ചിട്ടും കരച്ചില്‍ നിര്‍ത്താന്‍ കുട്ടി തയാറായില്ല.

തൊട്ടടുത്ത ഓപ്പറേഷന്‍ തിയെറ്ററില്‍ ഡ്യൂട്ടിയിലായിരുന്നു ലി ഈ സമയം. ഒരു സുഹൃത്തില്‍ നിന്നാണ് തൊട്ടടുത്ത ഓപ്പറേഷന്‍ തിയെറ്ററിലെ കുരുന്ന് രോഗിയെ കുറിച്ച് ലി മനസിലാക്കിയത്. ഇതോടെ ആരും നിര്‍ബന്ധിക്കാതെ തന്നെ ലി, വേയ്ക്ക് അടുത്തെത്തി മുലപ്പാല്‍ നല്‍കി. പാല് കിട്ടിയതോടെ കുഞ്ഞ് കരച്ചില്‍ നിര്‍ത്തി ശാന്തയായി. കുരുന്നിനെ കൈയിലെടുത്തു പിടിച്ച് പാല്‍ നല്‍കുന്നതിനിടെ തന്നെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയും ചെയ്തു.

ശസ്ത്രക്രിയ കഴിഞ്ഞയുടന്‍ വിയെയുടെ അച്ഛന്‍ എത്തി നഴ്‌സിന് നന്ദി അറിയിച്ചു. മാലാഖയെന്നാണ് ആ അച്ഛന്‍ ലിയെ വിശേഷിപ്പിച്ചത്. ഹൃദയാസ്പര്‍ശിയായ ഈ രംഗങ്ങള്‍ തിയെറ്ററിലുളള ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ചിത്രത്തിന് താഴെ നഴ്‌സിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചും കുഞ്ഞിന് വേഗം സുഖമാകാന്‍ പ്രാര്‍ഥിച്ചും നിരവധി പേരാണ് കമന്റ് ചെയ്തത്. എതിര്‍പ്പുമായി എത്തിയവരും ഉണ്ട്, ലി എന്തിനാണ് അനുവാദമില്ലാതെ മറ്റൊരു കുട്ടിക്ക് പാല് നല്‍കിയതെന്ന് എതിര്‍ക്കുന്നവര്‍ ചോദിക്കുന്നു. എന്തായാലും ലിയും വേയും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.



SUMMARY: A nurse has gone above and beyond her duty when she breast-fed a one-month-old patient during an operation this week in Guangdong, southern China. The baby girl, named as Wei Wei, was in the middle of a surgery on September 29 when she started crying and wouldn't stop, reported People's Daily Online.