Follow KVARTHA on Google news Follow Us!
ad

കമന്റ് അതിര് കടന്നപ്പോള്‍ ആഷിഖ് അബു നല്‍കിയ മറുപടി എന്താണെന്നോ?

ഫേസ്ബുക്കില്‍ ആരാധകരുമായി സംവദിക്കുന്ന ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് Politics, Cinema, Entertainment,
(www.kvartha.com 01.10.2015) ഫേസ്ബുക്കില്‍ ആരാധകരുമായി സംവദിക്കുന്ന ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് ആഷിഖ് അബു. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളിലാണ് അബു തന്റെ നിലപാട് പലപോഴും വ്യക്തമാക്കാറുള്ളത്.

കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ റാണി പത്മിനിയുടെ പോസ്റ്റര്‍ ഫേസ്ബുക്കിലിട്ട ആഷിഖ് അബുവിനെ പരിഹസിച്ചെഴുതിയ ഒരു കമന്റിന് ഉരുളയ്ക്ക് ഉപ്പേരി പോലെയാണ് ആഷിഖ് മറുപടി നല്‍കിയത്.

'സഖാവ് കുപ്പായം കുറച്ച് ദിവസത്തേയ്ക്ക് അഴിച്ച് വച്ചേക്ക്.പടത്തിന് കോട്ടം തട്ടണ്ട എല്ലാ
ആശംസകളും' എന്നായിരുന്നു കമന്റ്. ഈ കമന്റിന് അങ്ങനെ 'തട്ടണ കോട്ടം അങ്ങ് തട്ടട്ടേ എന്നായിരുന്നു' ആഷിഖിന്റെ മറുപടി.

മഞ്ജു വാര്യര്‍ റീമ കല്ലിങ്കല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് റാണി പത്മിനി.