Follow KVARTHA on Google news Follow Us!
ad

ഒരു നിമിഷം പോലും പിരിയാന്‍ വയ്യ; മാതാവിന്റെ പ്രായമുള്ള സ്ത്രീക്കൊപ്പം യുവാവ് ഒളിച്ചോടി

പ്രണയം മൂത്തപ്പോള്‍ മാതാവിന്റെ പ്രായമുള്ള സ്ത്രീക്കൊപ്പം യുവാവ് നാടുവിട്ടു. Woman., Police, Complaint, Kerala,
നീലേശ്വരം: (www.kvartha.com 04.08.2015) പ്രണയം മൂത്തപ്പോള്‍ മാതാവിന്റെ പ്രായമുള്ള സ്ത്രീക്കൊപ്പം യുവാവ് നാടുവിട്ടു. നീലേശ്വരം രാജാറോഡിലെ ഒരു മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരനായ 24 കാരനാണ് 45 വയസുള്ള കുടിയേറ്റക്കാരിക്കൊപ്പം ഒളിച്ചോടിയത്.

മലയോരത്തുനിന്നും നീലേശ്വരത്തിന് സമീപം കെട്ടിടം വിലക്കെടുത്ത് താമസിക്കുന്ന സ്ത്രീയും
യുവാവും തമ്മില്‍ ഏറെ നാളായി കടുത്ത പ്രണയത്തിലായിരുന്നു. സ്ത്രീ  ഒരു ദിവസം വിളിച്ചില്ലെങ്കിലും ഭക്ഷണം കഴിച്ചില്ലെങ്കിലും പൊട്ടിക്കരയുന്നത്ര തീവ്രപ്രണയം ബാധിച്ച  കാമുകന് അവരെ പിരിഞ്ഞിരിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഒളിച്ചോടിയത്.

ഒളിച്ചോട്ടം സംബന്ധിച്ച് ഇതുവരെ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. രേഖാമൂലമുളള പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്ന നിലപാടിലാണ് പോലീസ്.
Woman., Police, Complaint, Kerala.

Also Read:
മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വിവാഹം; പക്ഷെ ആള്‍ മലപ്പുറത്ത് പൂ കച്ചവടക്കാരന്‍, യുവാവും സുഹൃത്തും പിടിയില്‍

Keywords: Woman., Police, Complaint, Kerala.