Follow KVARTHA on Google news Follow Us!
ad

പേര് കൊണ്ട് രാജകുമാരന്‍; ജീവിതം ദുരിതക്കയത്തില്‍

ജീവിതയാത്രയില്‍ സംഭവിച്ച ദുരന്തങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് പേരില്‍ മാത്രം രാജകുമാരനായ പ്രിന്‍സെന്ന പതിനെട്ടുകാരനും രോഗിയായ മാതാവും. ഇരു വൃക്കകളും തകരാറിലായി ഒരു Family, Finance, Father, Mother, Health, Treatment, Prince
അടിമാലി: (www.kvartha.com 05.08.2015) ജീവിതയാത്രയില്‍ സംഭവിച്ച ദുരന്തങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് പേരില്‍ മാത്രം രാജകുമാരനായ പ്രിന്‍സെന്ന പതിനെട്ടുകാരനും രോഗിയായ മാതാവും. ഇരു വൃക്കകളും തകരാറിലായി ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ട പ്രിന്‍സും ഹൃദയ വാല്‍വിന് തകരാറ് സംഭവിച്ച് ജോലി ചെയ്ത് മകനെ ചികിത്സിക്കാന്‍ കഴിയാതെ ദുരിതത്തിലായ മാതാവും നാടിനെ ദുഖത്തിലാഴ്ത്തുകയാണ്.

ബൈസണ്‍വാലി സ്വദേശികളും അടിമാലി മുനിത്തണ്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മറ്റത്തില്‍ മിനി ജോണ്‍സണും മകന്‍ പ്രിന്‍സ് ജോണ്‍സണുമാണ് നാടിനു നൊമ്പരമാകുന്നത്. കൂലിപ്പണിക്കാരനായ ജോണ്‍സണ്‍ 20 വര്‍ഷം മുമ്പാണ് മിനിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ടായി. ഇതിനിടെ ജോണ്‍സണ്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടതോടെ കുടുംബം പ്രതിസന്ധിയിലായി. ഇതിനിടെ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മകനായ പ്രിന്‍സിന്റെ  ഇരുവൃക്കകളും തകരാറിലായി.

തുടര്‍ന്ന് ചികിത്സയ്ക്കിടെ രണ്ടു കണ്ണുകളുടേയും കാഴ്ചയും നഷ്ടപ്പെട്ടു. പഠനവും നിലച്ചു. തുടര്‍ന്ന് മിനി സമീപത്തെ വീടുകളില്‍ കൂലിപ്പണി ചെയ്ത് മകന് ചികിത്സയും മറ്റു ചിലവുകളും നല്‍കി. എന്നാല്‍ വിധിയുടെ മറ്റൊരു നീക്കത്തില്‍ മിനിയുടെ ഹൃദയത്തിന്റെ വാല്‍വ് തകരാറിലായി. ഇതോടെ കുടംബത്തിന്റെ സ്ഥിതി കൂടുതല്‍ ദയനീയമായി. ഇപ്പോള്‍ മിനിക്ക് ജോലി ചെയ്യുവാനോ സ്വന്തം വീട്ടിലെ പണികള്‍ പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതിനിടെ മകന്റെ ആഴ്ചയില്‍ രണ്ടു തവണ നടക്കുന്ന ഡയാലിസിസിനും മരുന്നിനുമായി 5,000 രൂപയോളം ചിലവു വരുന്നു. കൂടുതല്‍ പ്രതിസന്ധിയിലായതോടെ പ്രദേശവാസികളും ഉദാരമനസ്‌കരാവരും നല്‍കുന്ന ചെറിയ സഹായങ്ങളിലാണ് കുടംബം മുന്നോട്ട് നീങ്ങിയത്.

എന്നാല്‍ സാമ്പത്തിക സഹായം കുറഞ്ഞതോടെ ഡയാലിസിസ് അടക്കം മുടങ്ങുന്ന സ്ഥിതിയാണുള്ളതെന്ന് നിറകണ്ണുകളോടെ മിനി പറഞ്ഞു. ഇനിയും പഠിക്കണമെന്നും അമ്മയുടെ ചികിത്സ നടത്തണമെന്നുമുള്ള മോഹമാണ് രോഗത്തിന്റെ ആക്രമണത്തിനിടയിലും പ്രിന്‍സിനുള്ളത്. വൃക്ക മാറ്റി വയ്ക്കാനായാല്‍ പ്രിന്‍സിന് ജീവിതത്തിലേക്ക് തിരിച്ചു വരാമെന്ന് വൈദ്യശാസ്ത്രം പറയുന്നു. എന്നാല്‍ ഇതിനുള്ള ചിലവിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഈ സ്വപ്‌നവും ഇരുളടയുകയാണ്. നാട്ടുകാരുടെ സഹായത്തോടെ സാമ്പത്തിക കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സേവിംഗ്‌സ് അക്കൗണ്ട് തുറന്നിട്ടുണ്ട്. സഹായങ്ങള്‍ നല്‍കുന്നതിന് മിനി വര്‍ക്കി, മറ്റത്തില്‍ വീട്, അടിമാലി പി.ഓ, മുനിത്തണ്ട്, ഇടുക്കി ജില്ല, 685 561. ഫെഡറല്‍ ബാങ്ക് അടിമാലി, അക്കൗണ്ട് നമ്പര്‍ - എസ്.ബി 13640100138369, ഐ.എഫ്.എസ്.സി കോഡ്  FDRL0001364.
ഫോണ്‍ - 9526861156


Keywords: Family, Finance, Father, Mother, Health, Treatment, Prince.