Follow KVARTHA on Google news Follow Us!
ad

തനിച്ച് പോകുന്ന സ്ത്രീകളുടെ പിന്‍ഭാഗത്ത് സൂചി കുത്തികയറ്റുന്ന ബൈക്ക് യാത്രികന്‍! പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു; പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം

ഗോദാവരി(ആന്ധ്ര): (www.kvartha.com 28.08.2015) ബൈക്കില്‍ സിറിഞ്ച് സൂചിയുമായി ചുറ്റുന്ന യുവാവ് സ്ത്രീകളുടെ ഉറക്കം കെടുത്തുന്നു. Andhra Pradesh, West Godavari, Syringe, Psycho,
ഗോദാവരി(ആന്ധ്ര): (www.kvartha.com 28.08.2015) ബൈക്കില്‍ സിറിഞ്ച് സൂചിയുമായി ചുറ്റുന്ന യുവാവ് സ്ത്രീകളുടെ ഉറക്കം കെടുത്തുന്നു. തനിയെ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ചന്തിയില്‍ സൂചി കുത്തികയറ്റുകയാണ് പ്രതിയുടെ വിനോദം. മുഖം മൂടിക്കെട്ടി കറുത്ത പള്‍സര്‍ ബൈക്കിലാണ് ഇയാളുടെ കറക്കം. ആക്രമണങ്ങള്‍ കൂടുതല്‍ രാവിലെയാണ്. ഇതുവരെ 9 സ്ത്രീകള്‍ക്ക് കുത്തേറ്റിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്ക്. എന്നാല്‍ 12 സ്ത്രീകള്‍ക്ക് കുത്തേറ്റുവെന്നാണ് പ്രാദേശിക ചാനല്‍ റിപോര്‍ട്ട് ചെയ്തത്.

അതേസമയം സൂചിയില്‍ ഭയപ്പെടത്തക്ക രാസവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ കുത്തേറ്റ സ്ത്രീകള്‍ ഞെട്ടലിലാണ്. ആഗസ്റ്റ്22നാണ് ആദ്യ കേസ് റിപോര്‍ട്ട് ചെയ്തത്. വെസ്റ്റ് ഗോദാവരിയിലെ നിരവധി സ്ത്രീകള്‍ സൂചി കുത്തലിന് ഇരയായിട്ടുണ്ട്.

പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു.
Andhra Pradesh, West Godavari, Syringe, Psycho,

SUMMARY: An unidentified bike rider has terrorised Andhra Pradesh’s West Godavari district, pricking at least nine women travelling alone with a syringe needle in the past week but police say the victims haven't been injected with harmful substances.

Keywords: Andhra Pradesh, West Godavari, Syringe, Psycho,