Follow KVARTHA on Google news Follow Us!
ad

ഓണാഘോഷ ഘോഷയാത്രയില്‍ ഇത്തവണ സാക്ഷരതാ മിഷന്റെ നിശ്ചല ദൃശ്യം വേണ്ടെന്നുവച്ചത് ആര്?

കേരളത്തില്‍ സാക്ഷരതാ മുന്നേറ്റം നടത്തി ലോകശ്രദ്ധ നേടിയ സാക്ഷരതാ മിഷനെ സര്‍ക്കാര്‍ ഓണാഘോഷ ഘോഷയാത്രയില്‍ അവഗണിച്ചു. തലസ്ഥാനത്തെ ഓണാഘോഷ സമാപന ഘോഷയാത്രയില്‍ Thiruvananthapuram, Kerala, Onam Celebration,
തിരുവനന്തപുരം: (www.kvartha.com 28.08.2015) കേരളത്തില്‍ സാക്ഷരതാ മുന്നേറ്റം നടത്തി ലോകശ്രദ്ധ നേടിയ സാക്ഷരതാ മിഷനെ സര്‍ക്കാര്‍ ഓണാഘോഷ ഘോഷയാത്രയില്‍ അവഗണിച്ചു. തലസ്ഥാനത്തെ ഓണാഘോഷ സമാപന ഘോഷയാത്രയില്‍ എല്ലാ വര്‍ഷവും സാക്ഷരതാ മിഷന്റെ സജീവ പങ്കാളിത്തവും നിശ്ചലദൃശ്യങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തവണ സംഘാടകര്‍ മിഷനെ വിളിച്ചില്ല. അതുകൊണ്ടുതന്നെ അവരുടെ പങ്കാളിത്തവുമില്ല. മിഷന്റെ അകത്തെ ചിലരും ഓണാഘോഷ സംഘാടകരായ ടൂറിസം വകുപ്പിലെ ചില പ്രമുഖരും ചേര്‍ന്നു സാക്ഷരതാ മിഷനെ അവഗണിക്കുകയായിരുന്നുവെന്നാണു വിവരം.

വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സാക്ഷരതാ മിഷനില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നടത്തിയ ചില ഇടപെടലുകള്‍ അംഗീകരിക്കാതിരുന്നതാണു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സെപ്റ്റംബര്‍ 31 തിങ്കളാഴ്ചയാണ് തലസ്ഥാനത്ത് ഓണാഘോഷ സമാപന ഘോഷയാത്ര. സാക്ഷരതാ യജ്ഞത്തിലൂടെ സാക്ഷരതാ മിഷന്‍ ശ്രദ്ധ നേടിയതുമുതല്‍ അതുമായി ബന്ധപ്പെട്ട വ്യത്യസ്ഥ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിച്ചു ശ്രദ്ധ നേടാറുണ്ട്. മാധ്യമങ്ങളും അതിനു മികച്ച പ്രാധാന്യം നല്‍കാറുണ്ട്.

എന്നാല്‍ ഇത്തവണ അങ്ങനെയങ്ങ് തിളങ്ങാന്‍ അനുവദിക്കേണ്ടെന്ന അനൗദ്യോഗിക തീരുമാനം ഉണ്ടായി. അങ്ങോട്ടു പോയി ആവശ്യപ്പെട്ട് ഘോഷയാത്രയില്‍ പങ്കെടുക്കേണ്ടെന്ന് മിഷന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയെയും ടൂറിസം മന്ത്രിയെയും അറിയിച്ചിട്ടുമുണ്ട്. പ്രശ്‌നം വിവാദമാക്കേണ്ടെന്നും പെട്ടെന്നൊരു നിശ്ചലദൃശ്യം തട്ടിക്കൂട്ടി ഘോഷയാത്രയില്‍ പങ്കെടുക്കണമെന്നും ടൂറിസം മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത്രേ. എന്നാല്‍ അതില്‍ വിദ്യാഭ്യാസമന്ത്രിക്കും മിഷനും താല്‍പര്യമുണ്ടായില്ല. എങ്കിലും വിവാദമാക്കി ഓണാഘോഷത്തിന്റെ തിളക്കം കെടുത്താന്‍ തങ്ങള്‍ തയ്യാറാകില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

സാക്ഷരതാ മിഷനില്‍ ചില പ്രോജക്ടുകള്‍ ചെയ്തു സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് അനുമതി നല്‍കാതിരുന്നതിലെ രോഷം മിഷനെ അവഗണിച്ചും അപമാനിച്ചും തീര്‍ക്കാന്‍ ശ്രമിച്ചത് ഓണം കഴിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ആലോചന. നാല്, ഏഴ്, പത്ത് ക്ലാസുകളിലെ തുല്യതാ കോഴ്‌സിലൂടെ ശ്രദ്ധ നേടി നില്‍ക്കുകയാണ് മിഷന്‍. അതുമായി ബന്ധപ്പെട്ട് മികച്ച ചില നിശ്ചല ദൃശ്യങ്ങള്‍ ആസൂത്രണം ചെയ്തിരുന്നുവത്രേ.



Keywords: Thiruvananthapuram, Kerala, Onam Celebration, Kerala state literacy mission neglected from Onam procession.