Follow KVARTHA on Google news Follow Us!
ad

ഫേസ്ബുക്കിലൂടെ 'പ്രശസ്തനായി' അറസ്റ്റിലായ യുവാവിനോട് സോനാക്ഷി സിന്‍ഹയുടെ ക്ഷമാപണം

മുംബൈ: (www.kvartha.com 28.08.2015) ഫേസ്ബുക്കിന്റെ സഹായത്തോടെ അറസ്റ്റിലായ സര്‍വീത് സിംഗിനോട് ബോളീവുഡ് താരം സോനാക്ഷി സിന്‍ഹയുടെ ക്ഷമാപണം. Sonakshi Sinha, Delhi eve teasing case, Jalin Kaur, Molestation, Apology,
മുംബൈ: (www.kvartha.com 28.08.2015) ഫേസ്ബുക്കിന്റെ സഹായത്തോടെ അറസ്റ്റിലായ സര്‍വീത് സിംഗിനോട് ബോളീവുഡ് താരം സോനാക്ഷി സിന്‍ഹയുടെ ക്ഷമാപണം. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകയായ ജസ്ലിന്‍ കൗറിന്റെ പരാതിയിലാണ് പോലീസ് സര്‍വീത് സിംഗിനെ അറസ്റ്റുചെയ്തത്.

ഡല്‍ഹിയിലെ തിലക് നഗര്‍ ഏരിയയിലെ ട്രാഫിക് സിഗ്‌നലിന് സമീപത്തുവെച്ച് ബൈക്കിലെത്തിയ യുവാവ് തന്നെ അശ്ലീലം പറഞ്ഞുവെന്നും ലൈംഗീകമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു കൗറിന്റെ ആരോപണം. കൂടാതെ സര്‍വീത് സിംഗിന്റെ ചിത്രം അവര്‍ ഫേസ്ബുക്കില്‍ അപ്ലോഡും ചെയ്തു. ഇതിന് ശേഷമാണ് സര്‍വീതിനെ പോലീസ് അറസ്റ്റ് ചെയ്തത്.

എന്നാല്‍ അറസ്റ്റിലായ സര്‍വീത് വിശദീകരണവുമായി ഫേസ്ബുക്കിലെത്തിയതോടെ ജസ്ലീന്‍ കൗര്‍ പ്രതിസ്ഥാനത്തായി.സിഗ്‌നലില്‍ നിന്നും ഇടത്തേയ്ക്ക് പോകാന്‍ തയ്യാറായ തന്നെ കൗര്‍ ചീത്ത വിളിക്കുകയായിരുന്നുവെന്നാണ് സര്‍വീത് പറയുന്നത്. ചുവന്ന സിഗ്‌നല്‍ വീണതോടെ ഏതാനും വാഹനങ്ങള്‍ ബ്രേക്കിട്ടു. ഇതിന്റെ കൂട്ടത്തില്‍ സര്‍വീതിന്റെ ബൈക്കുമുണ്ടായിരുന്നു. ഇടത്തേയ്ക്ക് പോകേണ്ടതിനാല്‍ ബൈക്ക് മുന്‍പിലേയ്‌ക്കെടുത്ത സര്‍വീതിനെ കൗര്‍ ചീത്ത വിളിക്കുകയായിരുന്നു.

തനിക്ക് ഇടത്തേയ്ക്കാണ് പോകേണ്ടതെന്ന് സര്‍വീത് പറഞ്ഞെങ്കിലും യുവതി ഉടനെ ബൈക്കിന്റെ അടക്കം സര്‍വീതിന്റെ ചിത്രമെടുത്ത് ഫേസ്ബുക്കിലിടുകയായിരുന്നു. ഇത് കടന്ന കൈയ്യായിപോയെന്നാണ് സര്‍വീതിന്റെ വിശദീകരണം.

ജസ്ലീന്‍ കൗര്‍ ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ സംശയത്തിന്റെ ആനുകൂല്യം അര്‍ഹിക്കുന്നുണ്ടെങ്കിലും യുവാവിനോട് ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു സോനാക്ഷിയുടെ ട്വീറ്റ്.
Sonakshi Sinha, Delhi eve teasing case, Jalin Kaur, Molestation, Apology,

SUMMARY: Bollywood actress Sonakshi Sinha reacted to the alleged Delhi eve-teasing case by saying she is embarrassed and let down by the incident.

Keywords: Sonakshi Sinha, Delhi eve teasing case, Jalin Kaur, Molestation, Apology,