Follow KVARTHA on Google news Follow Us!
ad

ഞാന്‍ മരിക്കാന്‍ 21 സെക്കന്‍ഡുകള്‍ മാത്രം; സീമ ജയ ശര്‍മയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

മരണം തൊട്ടുമുന്നിലെത്തിയിട്ടും ഒട്ടും പതറാതെ തന്റെ അവസാന വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ചLondon, Treatment, Children, World,
ലണ്ടന്‍: (www.kvartha.com 24.08.2015) മരണം തൊട്ടുമുന്നിലെത്തിയിട്ടും ഒട്ടും പതറാതെ തന്റെ അവസാന വാക്കുകള്‍ ഫേസ്ബുക്കില്‍ കുറിച്ച ഗായിക സീമ ജയ ശര്‍മയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തനിക്ക് മരിക്കാന്‍ 21 സെക്കന്റുകള്‍ കൂടി ബാക്കിയുണ്ടെന്ന് പറഞ്ഞാണ് സീമ ജയശര്‍മ എന്ന 37 കാരി പോസ്റ്റ് തുടങ്ങുന്നത്.

ആറ് വര്‍ഷം സ്തനാര്‍ബുദത്തോട് പൊരുതിയ ശേഷമാണ് മുന്‍കാല ഗായികയും മോഡലുമായ സീമ മരണത്തിന് കീഴടങ്ങിയത്. സീമയുടെ മരണത്തിന് ശേഷം മക്കളാണ് അവരുടെ ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തത്. പതിനായിരക്കണക്കിന് ആളുകളാണ് സീമയുടെ പോസ്റ്റ് വായിച്ചത്. ആരുടേയും മനസ്സിനെ സങ്കടപ്പെടുത്തുന്നതായിരുന്നു പോസ്റ്റ്.

ഞാന്‍ സീമ ജയ ശര്‍മ. തനിക്ക് മരിക്കാന്‍ 21 സെക്കന്‍ഡുകള്‍ മാത്രമാണ് ബാക്കിയുള്ളത്. താന്‍ മരിച്ചാല്‍ എന്റെ സംസ്‌കാരചടങ്ങുകളും മറ്റും മകന്‍ നിങ്ങളെ അപ്‌ഡേറ്റ് ചെയ്ത് അറിയിക്കും. തന്റെ മരണത്തില്‍ കരയാനല്ല തന്റെ ജീവിതം ആഘോഷിക്കാനാണ് തന്നെ കാണാന്‍ നിങ്ങള്‍ വരുന്നത്. അതുകൊണ്ട് നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച് വേണം നിങ്ങള്‍ കാണാന്‍ എത്തേണ്ടത്.

ഒരുപാട് തമാശകളോടെയാണ് പോസ്റ്റ് എഴുതിയതെങ്കിലും അത് വായിച്ച് ചിരിക്കാന്‍ പറ്റാത്ത അവസ്ഥയാണ് വായിക്കുന്നവര്‍ക്ക്. ജീവിതത്തോട് തനിക്കുണ്ടായിരുന്ന ഇഷ്ടം അവരുടെ വാക്കുകളില്‍ കാണാം. 2009 ഒക്ടോബറിലാണ് സീമയെ സ്തനാര്‍ബുദം ബാധിച്ചത്. രോഗവിവരം അറിഞ്ഞ ഉടന്‍ സീമ യു കെ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ ചികിത്സ തേടി. തുടര്‍ന്നിങ്ങോട്ട് ചികിത്സ തുടര്‍ന്നുവരികയായിരുന്നു.

1996 ല്‍ വിവാഹിതയായ സീമ ജയ ശര്‍മ അധികം വൈകാതെ തന്നെ വിവാഹജീവിതം വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമടക്കം രണ്ടു മക്കളുമുണ്ട്. ജീവിതം കരഞ്ഞുതീര്‍ക്കാനുള്ളതല്ല ആഘോഷിക്കാനുള്ളതാണ് എന്ന പക്ഷക്കാരിയായിരുന്നു സീമ ജയ ശര്‍മ. മരണം മുഖാമുഖം കണ്ടിട്ടും ഒട്ടും പതറാതെ അതിനെ ധീരമായി നേരിട്ട യുവതിയാണ് സീമ. ആഗസ്ത് 21 നാണ് സീമ മരണത്തിന് കീഴടങ്ങിയത്.