Follow KVARTHA on Google news Follow Us!
ad

വസ്ത്രങ്ങള്‍ അലര്‍ജി; പൂര്‍ണവിവസ്ത്രനായി ഇന്ത്യന്‍ കര്‍ഷകന്‍ ജീവിച്ചത് 40 വര്‍ഷം

43കാരനായ സുബല്‍ ബര്‍മാന്‍ പശ്ചിമബംഗാളി Subal Barman, whose body is a common sight in Rajpur village, in West Bengal, northern India, refuses to let his strange condition get him down.
(www.kvartha.com 30.08.2015) 43കാരനായ സുബല്‍ ബര്‍മാന്‍ പശ്ചിമബംഗാളിലെ രാജ്പൂര്‍ ഗ്രാമത്തിലെ ഒരു സാധാരണ കര്‍ഷകനാണ്. മണ്ണില്‍ പൊന്ന് വിളയിക്കുന്ന ബര്‍മാന് പക്ഷേ 40 വര്‍ഷമായി വസ്ത്രങ്ങള്‍ അലര്‍ജിയാണ്. അതുകൊണ്ട് തന്നെ പൂര്‍ണവിവസ്ത്രനായാണ് ഇത്രയും വര്‍ഷം അയാള്‍ ജീവിച്ചതും. ബര്‍മാന്റെ ചെറുപ്പത്തില്‍ തന്നെ വസ്ത്രങ്ങള്‍ അലര്‍ജിയുണ്ടാക്കുന്ന അപൂര്‍വ രോഗം തിരിച്ചറിഞ്ഞെങ്കിലും ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ അത് ചെയ്യാന്‍ സാധിച്ചില്ല.

ഇതോടെ ബര്‍മാന്‍ വിവസ്ത്രനായി നടക്കാന്‍ തീരുമാനിച്ചു. വിവസ്ത്രനായി നടക്കാന്‍ ഇദ്ദേഹത്തിന് മടിയൊന്നുമില്ല. അത് തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു എന്നാണ് സുബര്‍ ബര്‍മാന്‍ പറയുന്നത്.

അലര്‍ജിയുള്ളത് കൊണ്ട് ഒതുങ്ങിക്കൂടി വീട്ടില്‍ ഇരിക്കാറുമില്ല സുബല്‍. വിവാഹത്തില്‍ പങ്കെടുക്കാനും, മരിച്ചവീടുകളിലും പോകാറുണ്ട്. പക്ഷെ തന്റെ ഗ്രാമം വിട്ട് പുറത്തേക്ക് ഇതുവരെ പോയിട്ടില്ല. ചെറുപ്പകാലത്തെ വിവസ്ത്ര അത്ര ശ്രദ്ധിക്കപ്പെടില്ലെങ്കിലും മുതിര്‍ന്നപ്പോഴും അങ്ങനെ തന്നെ ജീവിച്ചതോടെ അയല്‍വാസികളും ഇതിനോട് പൊരുത്തപ്പെട്ടു. ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ല. എനിക്ക് രോഗമാണെന്നുള്ള കാര്യം അവര്‍ക്കെല്ലാം അറിയാം. അതുകൊണ്ട് തന്നെ അവരാരും എന്നെ കളിയാക്കാറുമില്ലെന്നു പറയുന്നു സുബല്‍.

കടുത്ത ചൂടിനോടും ഇയാള്‍ക്ക് അലര്‍ജിയുണ്ട്. വേനല്‍ക്കാലത്ത് ഒരു ദിവസം നിരവധി തവണ കുളിക്കേണ്ടി വരാറുണ്ടെന്ന് ബര്‍മന്‍ പറയുന്നു. ബര്‍മാന്റെ ജീവിതം പക്ഷെ ഒറ്റയ്ക്കാണ്. അച്ഛനും അമ്മയും മരിച്ചു പോയി. ഇതുവരെ കല്യാണം കഴിച്ചിട്ടില്ലെന്നും ഈ കര്‍ഷകന്‍ പറയുന്നു.

Farmer has been dressless for 40 years because he's allergic to clothes.


SUMMARY: Simply slipping on a sock would cause excruciating pain for this Indian farmer who is forced to tend his fields in the buff. But Subal Barman, whose body is a common sight in Rajpur village, in West Bengal, northern India, refuses to let his strange condition get him down.

Keywords: Farmer has been dressless for 40 years because he's allergic to clothes.