Follow KVARTHA on Google news Follow Us!
ad

ലണ്ടനില്‍ നിന്നു ന്യൂയോര്‍ക്കിലേക്ക് പറക്കാന്‍ ഒരു മണിക്കൂര്‍ മതിയോ?

ലണ്ടനില്‍ നിന്നു ന്യൂയോര്‍ക്കിലേക്ക് പറക്കാന്‍ എത്ര സമയം വേണ്ടി വരും? ശരാശരി ഏഴെട്ട് മണിക്കൂര്‍ വേണ്ടിവരുമെന്നാണ് ഉത്തരം. എന്നാല്‍ ഇനി പറഞ്ഞാല്‍ ആ ഉത്തരം തെറ്റാണെന്നു പറയേണ്ടി വരും. വെറും ഒരു മണിക്കൂര്‍ കൊണ്ട് ലണ്ടലില്‍ Airbus has won a patent for a hypersonic passenger plane which could potentially fly from London to New York in an hour.
(www.kvartha.com 10.08.2015) ലണ്ടനില്‍ നിന്നു ന്യൂയോര്‍ക്കിലേക്ക് പറക്കാന്‍ എത്ര സമയം വേണ്ടി വരും? ശരാശരി ഏഴെട്ട് മണിക്കൂര്‍ വേണ്ടിവരുമെന്നാണ് ഉത്തരം. എന്നാല്‍ ഇനി പറഞ്ഞാല്‍ ആ ഉത്തരം തെറ്റാണെന്നു പറയേണ്ടി വരും. വെറും ഒരു മണിക്കൂര്‍ കൊണ്ട് ലണ്ടലില്‍ നിന്നു ന്യൂയോര്‍ക്കില്‍ പറന്നെത്താം. പക്ഷേ കോണ്‍കോഡ് 2 വേണമെന്നു മാത്രം. ഈ ജെറ്റ് വിമാനത്തിന് ശബ്ദത്തിനേക്കാള്‍ നാലു മടങ്ങ് അധികം വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ഒരു മണിക്കൂര്‍ കൊണ്ട് ലണ്ടന്‍- ന്യൂയോര്‍ക്ക് യാത്ര സാധ്യമാക്കുന്ന ഈ ആകാശവാഹത്തിന് പേറ്റന്റ് ലഭിച്ചു.

ആകാശ സഞ്ചാര ചരിത്രത്തിലെ ഒരു വിപ്ലവം തന്നെയാവും അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ഹൈപ്പര്‍ സോണിക് യാത്രാവിമാനം. ശബ്ദക്കിന്റെ വേഗത്തേക്കാള്‍ ഏകദേശം 4.5 മടങ്ങ് വേഗത്തില്‍ കോണ്‍കോഡ് ലക്ഷ്യത്തിലെത്തും. വ്യത്യസ്ത തരത്തിലുളള എന്‍ജിനുകളാണ് ഈ വിമാനത്തില്‍ ഉപയോഗിക്കുന്നത്.

ഹൈഡ്രജന്‍ നിറച്ച യാത്രഭാഗമാണ് വിമാനത്തിന്റെ യാത്രയ്ക്ക് കരുത്ത് പകരുന്നത്. രണ്ടു ടര്‍ബോജെറ്റുകളും, ഒരു റോക്കറ്റ് മോട്ടറുമാണ് യാത്രാ സമയത്ത് പ്രവര്‍ത്തിക്കുന്നത്. ഇത് ഒരു സ്െപയ്‌സ് ഷട്ടിലിന്റെ പറക്കലിനോട് സമാനമാണിത്. ഏകദേശം 100,000 അടി ഉയരത്തില്‍ ഇത് പറന്നുയരും.

ഈ സ്‌പെയ്‌സ് ജെറ്റിലിരിക്കുന്ന യാത്രക്കാരന് ഒരു റോളര്‍ സ്‌കേറ്ററിലിരിക്കുന്ന അനുഭവമാണ്.    

SUMMARY: Airbus has won a patent for a hypersonic passenger plane which could potentially fly from London to New York in an hour.