Follow KVARTHA on Google news Follow Us!
ad

കോളജ് വിദ്യാര്‍ഥി ആനയിറങ്കല്‍ ഡാമില്‍ മുങ്ങി മരിച്ചു

കോളജ് വിദ്യാര്‍ഥി ആനയിറങ്കല്‍ ഡാമില്‍ മുങ്ങിമരിച്ചു. സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ കലയരശന്റെ മകന്‍ സാമുവല്‍(19) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ഓണാഘോഷങ്ങളുടെ ഭാഗമായി Idukki, Kerala, Obituary, Student, Drowned, College students drowned to death.
ഇടുക്കി: (www.kvartha.com 28/08/2015) കോളജ് വിദ്യാര്‍ഥി ആനയിറങ്കല്‍ ഡാമില്‍ മുങ്ങിമരിച്ചു. സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ കലയരശന്റെ മകന്‍ സാമുവല്‍(19) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ ഓണാഘോഷങ്ങളുടെ ഭാഗമായി കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

ആനയിറങ്കല്‍ ജലാശയത്തിന്റെ സിങ്കുകണ്ടം സിമന്റ്പാലത്തിന് സമീപമാണ് അപകടം നടന്നത്. സുഹൃത്തുക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പ്രദേശവാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂരില്‍ ബി.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഗൗരിയാണ് മാതാവ്.

Keywords: Idukki, Kerala, Obituary, Student, Drowned, College students drowned to death.