Follow KVARTHA on Google news Follow Us!
ad

ഓസ്ട്രിയയിലെ റോഡില്‍ ട്രക്കിനുള്ളില്‍ 71 മൃതദേഹങ്ങള്‍; മരിച്ചവര്‍ സിറിയന്‍ കുടിയേറ്റക്കാരെന്ന് പോലീസ്

വിയന്ന: (www.kvartha.com 28.08.2015) ഓസ്ട്രിയയിലെ റോഡില്‍ ട്രക്കിനുള്ളില്‍ 71 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ട്രക്ക്. Austria, Arrested, Syrian migrants, Truck,
വിയന്ന: (www.kvartha.com 28.08.2015) ഓസ്ട്രിയയിലെ റോഡില്‍ ട്രക്കിനുള്ളില്‍ 71 പേരെ മരിച്ച നിലയില്‍ കണ്ടെത്തി. റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ട്രക്ക്. പട്രോളിംഗ് നടത്തിയ പോലീസാണ് ട്രക്ക് കണ്ടെത്തിയത്. ട്രക്കിന്റെ പിന്‍ വാതില്‍ തുറന്ന നിലയിലായിരുന്നു. അഴുകിയ മൃതദേഹങ്ങളില്‍ നിന്നൊഴുകിയ ദ്രാവകം റോഡില്‍ വീണ നിലയിലായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് ഹംഗറിയില്‍ നിന്നും അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് നല്‍കാമെന്ന നിലപാടിലാണ് പോലീസ്. അതേസമയം മരിച്ചവര്‍ സിറിയന്‍ കുടിയേറ്റക്കാരാണെന്നും പോലീസ് പറഞ്ഞു.

59 പുരുഷന്മാരും 8 സ്ത്രീകളും 4 കുട്ടികളുമാണ് മരിച്ചത്. ഇവര്‍ ശ്വാസം മുട്ടി മരിച്ചതാകുമെന്നാണ് നിഗമനം.
 Austria, Arrested, Syrian migrants, Truck,

SUMMARY: Four children, including a baby girl, were among 71 migrants found dead in a truck on an Austrian highway and three people have been arrested in Hungary in connection with the tragedy, Austrian police said on Friday.

Keywords: Austria, Arrested, Syrian migrants, Truck,