Follow KVARTHA on Google news Follow Us!
ad

പ്രസവ സമയത്ത് പോലും സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന്‍ ലോകാരോഗ്യ സംഘടന

പ്രസവ സമയത്ത് പോലും സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന്‍. WHO report says that women's are sexually exploited even during the time of child birth.
ന്യൂയോര്‍ക്ക്: (www.kvartha.com 02/07/2015) പ്രസവ സമയത്ത് പോലും സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന്‍ ലോകാരോഗ്യ സംഘടന നടത്തിയ പഠനം തെളിയിക്കുന്നു.

ലോകത്തെ 34 രാജ്യങ്ങളിലായി നടത്തിയ പഠനത്തിലാണ് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിന്‍റെ വിവിധ തലങ്ങള്‍ ലോകാരോഗ്യ സംഘടന കണ്ടെത്തിയത്.

ലൈംഗികമായും, വാക്കുകള്‍ കൊണ്ടും, ലിംഗപരമായുമെല്ലാം സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന്‍ പഠനം പറയുന്നു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് വേണ്ട രീതിയിലുള്ള പ്രസവ ശുശ്രൂഷ ലഭ്യമാകുന്നില്ല. തങ്ങള്‍ക്ക് ആവശ്യമായ ചികിത്സ ലഭിക്കാന്‍ സ്ത്രീകള്‍ തന്നെ മുന്‍കൈയ്യെടുക്കണമെന്നും പഠനം നിര്‍ദേശിക്കുന്നുണ്ട്.

ശരിയായ പരിചരണം ലഭിക്കാത്തതിനാല്‍ 2010ല്‍ മാത്രം ലോകത്താകമാനം 289,000 പ്രസവാനന്തര മരണങ്ങളാണ് ഉണ്ടായത്. പ്രസവശുശ്രൂഷ നല്‍കുന്നതിനുള്ള നയങ്ങളില്‍ മാറ്റം വരുത്താന്‍ ലോക രാഷ്ട്രങ്ങള്‍ തയ്യാറാകണമെ.ന്ന് പഠനം ആവശ്യപ്പെടുന്നുണ്ട്.
WHO, Report. Exploitation, Women

SUMMARY: WHO report says that women's are sexually exploited even during the time of child birth. They have conducted a study about this issue among 34 nations in the world.

Keywords: WHO, Report. Exploitation, Women