Follow KVARTHA on Google news Follow Us!
ad

മുസ്ലിംകള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി ആര്‍.എസ്.എസ്

ന്യൂനപക്ഷങ്ങള്‍ക്കും വിശിഷ്യാ മുസ്ലിം ജനവിഭാഗങ്ങള്‍ക്കുമെതിരെയുള്ള നീക്കങ്ങളുടെ പേരില്‍ വിമര്‍ശനം നേരിടുന്ന ആര്‍ എസ് എസ് ഡല്‍ഹിയില്‍ ഇഫ്താര്‍ വിരുന്നൊരുക്കി RSS organizes Iftar, RSS, New Delhi, BJP, National, Egypt, muslims, Muslim Rashtriya Manch
ന്യൂഡല്‍ഹി:(www.kvartha.com 05/07/2015) ന്യൂനപക്ഷങ്ങള്‍ക്കും വിശിഷ്യാ മുസ്ലിം ജനവിഭാഗങ്ങള്‍ക്കുമെതിരെയുള്ള നീക്കങ്ങളുടെ പേരില്‍ വിമര്‍ശനം നേരിടുന്ന ആര്‍ എസ് എസ് ഡല്‍ഹിയില്‍ ഇഫ്താര്‍ വിരുന്നൊരുക്കി. ശനിയാഴ്ചയാണ്
വിവിധ രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രമുഖരേയും രാജ്യത്തെ മുസ്ലിം പ്രതിനിധികളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ചടങ്ങ് പാര്‍ലമെന്റോട് ചേര്‍ന്നുള്ള മന്ദിരത്തിലാണ് സംഘടിപ്പിച്ചത്.

ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള 'മുസ്ലിം രാഷ്ട്രീയ മന്ചി'ന്റെ മുഖ്യ രക്ഷാധികാരി ഇന്ദേശ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.

വിവിധ മത വിശ്വാസികള്‍ പരസ്പര ബഹുമാനത്തോടെ സഹവര്‍ത്തിക്കണമെന്ന് പറഞ്ഞ കുമാര്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തു.ഈജിപ്ത്, ഗള്‍ഫ് രാജ്യങ്ങളുടെ അംബാസഡര്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളുടെ പ്രധിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

മോഡി അധികാരത്തില്‍ വന്ന ശേഷവും ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്ന് ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സംഘപരിവാര്‍ സംഘടനകളുടെ നേതാക്കള്‍ അടുത്തിടെ നടത്തിയ പ്രകോപനപരമായ പ്രസ്താവനകള്‍ വ്യക്തമാക്കുന്നതിനിടയിലാണ് ഇങ്ങനെയൊരു ഇഫ്താര്‍ സംഗമമെന്നത് ശ്രദ്ധേയമാണ്.
RSS organizes Iftar, RSS, New Delhi, BJP, National, Egypt, muslims, Muslim Rashtriya Manch

Keywords: RSS organizes Iftar, RSS, New Delhi, BJP, National, Egypt, muslims, Muslim Rashtriya Manch